നിത്യസഹായ മാതാവിന്‍റെ നൊവേന പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാർത്ഥിക്കഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാർത്ഥിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍:ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു. ജനങ്ങള്‍:ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും.ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു.നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു.നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും,അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. വൈദികന്‍:ദൈവസന്നിധിയില്‍ ശക്തിയുളള നിത്യസഹായമാതാവേ ഈ നന്മകള്‍ Read More…
Daily Prayers
യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാം; നിത്യജീവൻ സ്വന്തമാക്കാം
യോഹന്നാൻ 11 : 17 – 27പുനരുത്ഥാനവും ജീവനും. ലാസർ സംസ്ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് യേശു ബഥാനിയായിൽ എത്തുന്നത്. ഒരാൾ മരിച്ചു മൂന്നാംനാൾ അയാളിൽനിന്നും ആത്മാവ് വേർപെട്ടുപോകും എന്നതാണ് യഹൂദവിശ്വാസം. ആയതിനാലാവണം, കല്ലറയുടെ കല്ല് എടുത്തുമാറ്റാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ, ദുർഗന്ധം വമിക്കും എന്ന കാരണം പറഞ്ഞു, അവർ അവനെ അതിൽനിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നത്. ലാസറിന്റെ സഹോദരിമാർ അവനെ സ്വീകരിക്കുന്നു. തുടർന്ന് തങ്ങളുടെ വേവലാതികൾ അവനുമായി പങ്കുവെയ്ക്കുന്നു. അവൻ അവരെ ആശ്വസിപ്പിക്കുന്നു. അവരുടെ വേദനയിൽ പങ്കുചേർന്നു കരയുന്നു. എങ്കിലും Read More…
ശിശുമനോഭാവം ഉള്ളവരാകാം ; സ്വർഗ്ഗത്തിൽ വലിയവരാകാം
മത്തായി 18 : 1 – 5മനോഭാവം. തങ്ങളിൽ വലിയവൻ ആരെന്ന തർക്കം യേശുശിഷ്യർക്കിടയിൽ ഉണ്ടായതാണ് ചിന്താവിഷയം. അവൻ അതിന് മറുപടിയായി അവർക്ക് നൽകുന്ന ഉപദേശത്തിൽ ‘ശിശു’വാണ് കഥാപാത്രം. ശിശു ഒരേസമയം വലിയവനും ചെറിയവനുമാണ്. സമൂഹത്തിൽ ചെറിയവനും, സ്വർഗ്ഗരാജ്യത്തിൽ വലിയവനും. അവരിലെ ശാരീരിക ചെറുപ്പമല്ല, മറിച്ച്, വിനയവും ആശ്രയബോധവും നിഷ്കളങ്കതയും ചേരുന്ന അവരുടെ ദൈവീകഭാവം കലർന്ന ചെറുപ്പമാണ് അവരിലെ യഥാർത്ഥ വലുപ്പം. ഇതാണ് വലിയവർ എന്ന് ഭാവിക്കുന്നവർക്ക് അവൻ നൽകുന്ന മാതൃക. നമ്മിലെ ഔദ്ധത്യവും ഗർവ്വും അഹങ്കാരവും Read More…
സ്വർഗ്ഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന നിധിപോലെയാണ്..
മത്തായി 13 : 44 – 52ഉപമകളിലെ സത്യം. വയലിൽ നിധി ഒളിഞ്ഞിരിക്കുന്ന സമയം എന്നത്, യുദ്ധവും കലാപങ്ങളും നിറഞ്ഞിരുന്ന ഒരു കാലഘട്ടമാണ്. ശത്രുകരങ്ങളിൽ നിന്നും തങ്ങളുടെ സമ്പാദ്യം മണ്ണിൽ മറച്ചു, ഓടി മറയുന്നവർ ഒരുപക്ഷേ തിരിച്ചു വരാറില്ല. വന്നാൽ തന്നെ നിധി ഒളിപ്പിച്ച സ്ഥലം കണ്ടെത്തണമെന്നുമില്ല. ഇവിടെ വയലിൽ നിധി കണ്ടെത്തിയ ഒരുവൻ, വിവേകപൂർവ്വം തനിക്കുള്ളത് മുഴുവൻ വിറ്റ്, ആ വയൽ സ്വന്തമാക്കുന്നു. സ്വർഗ്ഗരാജ്യം കണ്ടെത്തിയവനും ഇതുപോലെതന്നെ. എന്നാൽ അത് ഏറെ ശ്രമകരമാണ്. ഈ നിധി Read More…
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…
നമുക്കും തോമാശ്ലീഹായുടെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം
യോഹന്നാൻ 20 : 24 – 29വിശ്വാസടിസ്ഥാനം അടയാളങ്ങളാണോ? തോമാശ്ലീഹാ അത്ര ആഴമുള്ള വിശ്വാസിയായിരുന്നോ? എങ്കിൽ സംശയിച്ചതെന്തിന്?നമുക്ക് വിശ്വാസം പകർന്നുതന്നു എന്ന അർത്ഥത്തിലാണ്, അദ്ദേഹം നമ്മുടെ വിശ്വാസപിതാവായത്. വിശ്വാസത്തിൽ സംശയമല്ലാ തോമസിന് ഉണ്ടായത്, മറിച്ച് താൻ ഏറെ സ്നേഹിക്കുന്നവനെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു. അല്ലായിരുന്നെങ്കിൽ പിന്നീട് അവനെ പ്രഘോഷിച്ചു വീര മൃത്യുവരിക്കില്ലായിരുന്നു. സഹശിഷ്യർ ഉത്ഥിതനെ കണ്ടത് വിവരിക്കുന്നുണ്ടെങ്കിലും അതിലേറെ പിടിവാശിയോടെ അവൻ കാത്തിരുന്നു,ഉത്ഥിതദർശനത്തിനായി. ഇങ്ങനെ ചിന്തിച്ചാൽ തോമായുടെ വാശിയിൽ ഒരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല,അതു ന്യായവും യുക്തവുമാണ്.അതുകൊണ്ടാവണം Read More…
വിശുദ്ധ പ്രോസസ്, വിശുദ്ധ മാർട്ടിനിയൻ: ജൂലൈ 2
ജൂലൈ 2 ന് സഭ ആഘോഷിക്കുന്ന വിശുദ്ധന്മാരാണ് പ്രോസസ്സും മാർട്ടിനിയനും. വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്. അവരില്‍ കുറച്ച് പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. Read More…
കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. Read More…
സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്29 ) അതി ശക്തമായ മഴക്കും Read More…
സഭയോട് ചേർന്ന് വിശ്വാസത്തിൽ വളരാം ….
യോഹന്നാൻ 9 : 35 – 41ശാരീരികവും ആത്മീയവുമായ അന്ധത. ജീവിതസഹനങ്ങൾ പാപത്തിന്റെ ഫലമല്ല, അത് ദൈവമഹത്വീകൃതയിടമാണ്. നിഷ്കളങ്കരുടെ സഹനം, മാനവരാശിയിൽ ആദിമുതലേ ഉള്ളതാണ്, അതോടൊപ്പം അത് ഏറെ രഹസ്യാത്മകവുമാണ്. ജോബിന്റെ പുസ്തകം, ഒരു പരിധിവരെ നമുക്ക് ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. എല്ലാ സഹനങ്ങൾക്കും പിന്നിൽ ദൈവപരിപാലന കണ്ടെത്താൻ കഴിഞ്ഞാൽ, നമ്മുടെ സഹനങ്ങൾക്ക് ഉത്തരമായി. പലപ്പോഴും നമ്മുടെ സഹങ്ങളിലൂടെ മറ്റുള്ളവർ ദൈവമഹത്വം ദർശിക്കാൻ ഇടവന്നേക്കാം. നാമറിയാതെപോലും നാം അവന് സാക്ഷികളായി മാറുന്നു. നമ്മുടെ വിശ്വാസപ്രവേശനജീവിതം, മാമ്മോദീസായിലൂടെയാണ് ആരംഭിക്കുന്നത്. കാലക്രമേണ Read More…