സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…
News
വയനാട്ടിലെ ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി
കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരോട് അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ Read More…
16 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 3 ജീവൻ; വയനാട് ജില്ലയിൽ വൻ ജനരോഷം…
16 ദിവസത്തിനിടെ 3 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വയനാട് ജില്ലയിൽ വൻ ജനരോഷം. വന്യജീവി ആക്രമണത്തിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകകൾക്കും വനം വകുപ്പിനുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. വന്യജീവി ആക്രമണം, പ്രകൃതിദുരന്തം, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടുകാർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു പലതവണ വാഗ്ദാനം നൽകിയെങ്കിലും നടപ്പാകാതിരുന്നതിന്റെ ഇര കൂടിയാണ് കുറുവദ്വീപിനടുത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോൾ. കടുവ ആക്രമിച്ചു ഗുരുതര പരുക്കേറ്റു ചികിത്സ തേടിയെത്തിയ പുതുശേരി തോമസിന്റെ Read More…
ഡോ. ആനി ലിബുവിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആഗോള ഏകോപന ചുമതല
ബാങ്കോക്കിൽ വച്ച് നടന്ന വേൾഡ് മലയാളി ഫെഡറേഷ(WMF)ന്റെ ഗ്ലോബൽ കൺവൻഷനിൽവച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ഈ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആനി ലിബുവിനാണ്. WMF ന്റെ ഗ്ലോബൽ ഹെല്പ് ഡസ്ക് ചുമതലയിലുള്ളപ്പോൾ നിർവ്വഹിച്ച സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതല. കോവിഡ് – ഉക്രൈൻ പ്രതിസന്ധി കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉള്ള മലയാളികൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ നിരവധി സഹായങ്ങൾ നൽകിയിരുന്നു. ആഗോളതലത്തിൽ നടത്തിയ ഈ ഇടപെടലുകളുടെ Read More…
കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ
കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ ചുവടെ : കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും. നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ Read More…
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു…
കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ Read More…
ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ…
ഫാ. ഷിന്റോ വെളീപ്പറമ്പിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടി പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടി ഒരു ചെറുവീടിന്റെ ഇരുണ്ട മൂലകളിലായി പത്തുവർഷം ഒളിച്ചു കഴിഞ്ഞത്, മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രണയത്തിനു മാത്രം കഴിയുന്ന അസാമാന്യമായ പ്രവൃത്തിയായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. “ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ” എന്ന ചുള്ളിക്കാടിന്റെ വരികൾ ഹൃദയംകൊണ്ട് പാടിയ പ്രണയികളും ഏറെയുണ്ട്. ജീവിതപങ്കാളിയുടെ മരണത്തിനുശേഷം ഇനി ജീവിതം മക്കൾക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെ ജീവിക്കുന്നവരെയും, സംശയം കൊണ്ട് കൂർത്ത നോട്ടത്തോടെയാണെങ്കിലും അധികം അസഹിഷ്ണുത കാട്ടാതെ ജീവിക്കാനും മലയാളികൾ പരിശ്രമിക്കാറുണ്ട്. എന്നാൽ Read More…
യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ -37 നിര്യാതനായി…
Sunny Thottappilly പ്രിയപ്പെട്ട സഹോദരൻ സിറിൽ, വി. ഫ്രാൻസിസ് അസ്സീസിയെ പോലെ പുണ്ണ്യം ചെയ്ത്, ലോകത്തെ നവീകരിക്കണമെന്ന് തീക്ഷണമായി പറയുകയും, അത് ജീവിതത്തിൽ പകർത്താൽ ശ്രമിക്കുകയും ചെയ്തു. ഇന്ന്, ആ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി മുപ്പത്തിയേഴാം വയസിൽ ദൈവതിരുസന്നിധിയിലേക്ക് മടങ്ങുബോൾ സഹോദരന്റെ തീക്ഷ്ണത നമുക്കൊരു വെല്ലുവിളിയാകുന്നു. അങ്ങേയ്ക്ക് പൗലോസ് ശ്ലീഹാ മരണത്തെ കുറിച്ച് പറഞ്ഞത് പോലെ ധൈര്യപൂർവ്വം പറയാം, ക്യാൻസറെ നിന്റെ ദംശനമെവിടെ, കാരണം, അത്രമാത്രം ധീരതയോടെയാണ് അങ്ങ്, ജീവിതത്തിൽ പ്രവാചകദൗത്ത്യത്തോടെ മൂന്നേറിയ അതേ സ്തെര്യത്തോടെ തന്നെ, രോഗത്തെ Read More…
ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!
കൊച്ചി: 55 മെത്രാന്മാരും സിനഡുമായി ബന്ധപ്പെട്ട പല വൈദികരുമുൾപ്പെടെ 100 -ഓളം പേരുണ്ടായിരുന്ന രണ്ടു ദിവസത്തെ യോഗത്തിന്റെ നിർണായക തീരുമാനം ലോകം അറിഞ്ഞത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ്. ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്. ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു Read More…