ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി സർക്കാർ, ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണം

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.

47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു.

error: Content is protected !!