5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ Read More…
News
സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
സംസ്ഥാനത്ത് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. Read More…
പൂഞ്ഞാർ പള്ളി വിഷയം: മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തർക്കങ്ങളില്ലാതെ സമാധാനയോഗം
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും. 18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ ചുമത്തിയ Read More…
പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച കേസ്; പ്രായപൂർത്തിയാകാത്ത പത്തു പ്രതികൾക്ക് ജാമ്യം
കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പത്തുപേർക്ക് ജാമ്യം. ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. പരിക്കേറ്റ വൈദികനോട് ഇവർക്ക് മുൻ വൈരാഗ്യമില്ല. സംഭവത്തിൽ വൈദീകന് ഗൗരവമായ പരിക്കുകളില്ല എന്ന കാരണങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയായ 17 പേരുടെ ജാമ്യം കോട്ടയം സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. 23-നായിരുന്നു കേസിനാസ്പദമായ സംഭവം. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ Read More…
പുസ്തക പ്രകാശനം
പാലാ : പാലാ സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശമെന്ന ബ്രഹത് ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിലിന് നൽകി നിർവഹിച്ചു. കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എൻ.ബി.എസ്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന Read More…
നസ്രാണി മാപ്പിള സംഘത്തിന്റെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ചു
നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ് സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണൽ കമ്മിറ്റി
അരുവിത്തുറ: അരുവിത്തുറ മേഖലാ കർഷക ദളങ്ങളുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപള്ളിയിലെ വൈദീകനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. സോണൽ ഡയറക്ടർ റവ. ഫാ. എബ്രാഹം കുഴിമുള്ളിൽ പി.എസ്.ഡബ്ല്യു.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ സിബി കണിയാംപടി സോണൽ കോ-ഓർഡിനേറ്റർ ശാന്തമ്മ മേച്ചേരിൽ, സോണൽ കൺവീനർ ജോയിച്ചൻ കുന്നയ്ക്കാട്ട്, സോണൽ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര Read More…
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ വർധിക്കാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 °c വരെയും, തൃശൂർ, പാലക്കാട്, മലപ്പുറം, Read More…
പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം
പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടവരുടെ പേര് പോലും പുറത്തുവിടാത്ത പോലീസ് ; സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരായി കേസെടുത്തത് തികച്ചും പ്രതിഷേധാർഹമാണ്. സംഭവത്തിൽ ചില നിരോധിത സംഘടനകളുടെ പങ്ക് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പാലാ രൂപത ഫേസ്ബുക്ക് പേജിലും , മറ്റ് സോഷ്യൽ Read More…
ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് Read More…