News Social Media

അരുവിത്തുറ തിരുനാൾ ;അവലോകന യോഗം ചേർന്നു

അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു.

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.

ആർ ഡി ഒ ദീപാ കെ.പി, ഡിവൈഎസ്പി കെ. സദൻ, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട സി ഐ സുബ്രമണ്യൻ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ ഖാദർ, പാലാ ജോയിൻ്റ് ആർ ടി ഒ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പും തിരുന്നാൾ ആഘോഷവും ഒരേ സമയത്ത് ആയതിനാൽ എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിന് യോഗം തീരുമാനിച്ചു.

റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, എക്സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, കെ എസ് ആർ ടി സി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു.