Author: admin

കാലിതൊഴുത്തിൽ ജനിച്ചവന്റെ ഓർമ്മ പുതുക്കി കൊണ്ട് ഒരു ക്രിസ്തുമസ് കൂടെ വന്നെത്തുകയാണ്. ഒരു ക്രിസ്തുമസിൽ നിന്ന് മറ്റൊരു ക്രിസ്തുമസിലേക്കും ഒരു നോമ്പിൽ നിന്ന് മറ്റൊരു നോമ്പിലേക്കുമുള്ള ദൂരമത്ര വിദൂരമല്ല, എത്ര പെട്ടന്നാണ് ഓരോ മണിക്കൂറും ഓരോ ദിവസവും കടന്നു പോകുന്നത്… പക്ഷെ, ഇവിടെ നാം ചിന്തിക്കേണ്ടത് എന്തൊക്ക ആത്മീയ മാറ്റങ്ങളാണ് ഇക്കഴിഞ്ഞ കാലയളവിൽ നമുക്ക് സംഭവിച്ചിട്ടുള്ളത് …വിശ്വാസം നഷ്ടപെട്ടൊ ?കുറഞ്ഞോ ? കൂടിയോ ?….. നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ ഒരുക്കി അവനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ ഒരു ചടങ്ങ് മാത്രമായി മാറുകയാണോ?ചിന്തിക്കാം … നോമ്പിലൂടെ പ്രാത്ഥനയിലൂടെ ഈ 25 ദിവസം എന്റെ വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളെ പരിഹരിക്കണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കാം. Riya

Read More

വീണ്ടുമൊരു ക്രിസ്തുമസ് വരവായി . ആകാശത്തിലെ നക്ഷത്രങ്ങൾക്കപ്പുറം വിണ്ണിലാകെ താരകങ്ങൾ ഉദിച്ചു തുടങ്ങി. കൊട്ടാരങ്ങളല്ല , കാലിത്തൊഴുത്തുകൾ ഉണ്ണീശോക്കായി മെനഞ്ഞു തുടങ്ങി. കൊട്ടും പാട്ടും കരോളും സാന്റാ ക്ലോസും ഒക്കെയായി വാനവരാകെ ആഘോഷങ്ങളുടെ ആവേശത്തിലാണ്. ഒന്ന് ചിന്തിച്ചാൽ ക്രിസ്തുമസ് എന്ന് പറയുന്നത് ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ദിനങ്ങൾ മാത്രം ആയിരുന്നോ ?? വിവാഹനിശ്ചയം ഉറപ്പിച്ച കന്യകയായ യുവതി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിളിയായിരുന്നു ക്രിസ്തുമസ്. പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ മറിയം സ്വർഗീയപുത്രനെ ഉദരത്തിൽ വഹിക്കാൻ ദൈവദൂതന് നൽകിയ സമ്മതമായിരുന്നു ക്രിസ്തുമസ്. സ്വർഗീയസന്ദേശം മനസിൽ ശങ്ക കൂടാതെ നിറവേറ്റി, മറിയത്തെ ഭാര്യയായി സ്വീകരിച്ച നീതിമാനായ ജോസഫിന്റെ ഏറ്റെടുക്കലായിരുന്നു ക്രിസ്തുമസ്. നീതിമാന്റെ കൈയും പിടിച്ചു ഉദരത്തിൽ ഉരുവായ ശിശുവിനെയും വഹിച്ചു കൊണ്ടുള്ള പരിശുദ്ധ അമ്മയുടെ മരുഭൂമിയിലൂടെയുള്ള സഹനയാത്രയായിരുന്നു ക്രിസ്തുമസ്. ഒടുവിൽ വിജനതയുടെ വിദൂരതയിൽ കാലിത്തൊഴുത്തിലെ കച്ചക്കുള്ളിൽ സ്വയം ശൂന്യവൽക്കരിച്ചു , മാനവരാശിയുടെ രക്ഷക്കായി ആ ഉണ്ണീശോ ഭൂജാതനായി… ആഘോഷങ്ങളും ആരവങ്ങളും അലങ്കാരങ്ങളും വേണ്ട എന്നല്ല ഇതിനർത്ഥം. അതിനൊക്കെയും അപ്പുറം…

Read More

വാഷ് ചെയ്യുന്ന സമയത്താണ് മോട്ടോർ ഓഫാക്കാൻ ആദ്യം തോന്നിയത്. കുറച്ചുകഴിഞ്ഞു ഓഫാക്കാം എന്നുവിചാരിച്ചു ഞാൻ അത് നീട്ടിവച്ചു. പിന്നെ ആ വഴി കളിക്കാനാണ് പോയത്. പിന്നെ മോട്ടോർ നിറഞ്ഞു വെള്ളം പോണത് കേട്ടപ്പോഴാണ് ഓടിവന്നു ഓഫാക്കിയത്. രണ്ടുമൂന്നു ബക്കറ്റ് വെള്ളം പോയിട്ടുണ്ടെന്ന് ഉറപ്പാണ്. വേനലിൽ ഒരു ബക്കറ്റ് വെള്ളം എങ്ങനെയാണു സൂക്ഷിച്ചുപയോഗിക്കുന്നതെന്ന് അന്നേരം ഓർത്തുപോയി. പ്രിയപ്പെട്ടവരേ, ആത്മാവ് നമ്മോട് കൃത്യസമയത്ത് ഒരു പ്രേരണ നൽകും. ചെയ്യേണ്ടത് ചെയ്യാനും ചെയ്യരുതാത്തത് ചെയ്യാതിരിക്കാനും. നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് നമുക്കതിനെ സ്വീകരിക്കാം അല്ലെങ്കിൽ നിഷേധിക്കാം. സ്വീകരിച്ചാൽ മെച്ചം. അല്ലെങ്കിൽ നഷ്ടം. അതിൽ സംശയം വേണ്ടാ. നമ്മൾ ഒരു തെറ്റിന്റെ പണിപ്പുരയിലാണെന്നു വിചാരിക്കുക. തുടങ്ങിയപ്പോൾ തന്നെ ആത്മാവ് മൃദുവായി നമ്മോട് പറഞ്ഞിട്ടുണ്ടാകും, അരുത്, ഇത് വേണ്ടാ, ഇനി ചെയ്യണ്ടാ, നിർത്തിക്കോളൂ, മുൻപോട്ടു പോകല്ലേ എന്നൊക്കെ. നമ്മൾ ആ ഷാർപ്പ് ടൈമിൽ സഡനായി അനുസരിച്ചാൽ നമുക്കതിനെ അതിജീവിക്കാനാകും. യാതൊരു നഷ്ടവുമില്ലാതെ കേറിപ്പോരാനും പറ്റും. ജഡത്തിന്റെ തെറ്റുകൾ, രഹസ്യത്തിലുള്ള പാപങ്ങൾ,…

Read More

അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടി (55)ഇന്ന് 11.30 ന് പാത്തൻപാറ നെല്ലിക്കുന്ന് സ്വവസതിക്കുമുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. കൂടെയുണ്ടായിരുന്ന മകൻ ജിസ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെയും തലശ്ശേരി അതിരൂപത മുഴുവന്റെയും അനുശോചനവും പ്രാർത്ഥനകളും മാർ അലക്സ് പിതാവിനെയും കുടുംബത്തെയും അറിയിക്കുന്നു. ഇതേത്തുടർന്ന് നാളെ നടത്താനിരുന്ന പ്രെസ്ബിറ്റേറിയം മാറ്റിവെച്ചതായി അറിയിക്കുന്നു. PROArchdiocese of Thalasserry മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം പിതാവിന്റെ അനിയന്‍ മാത്തുക്കുട്ടി വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന് അറിയുന്നു. അദ്ദേഹത്തിന്റെ മകന്‍ ജിസിന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കിണറ്റില്‍ വീണതാണ് അപകടകാരണം. ജിസിനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരേതനും അപകടത്തില്‍പ്പെട്ടവര്‍ക്കും ജിസിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. മറ്റ് വിവരങ്ങൾ അറിയിക്കുന്നതാണ്. PROEparchy Of Mananthavady

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന അതിജീവനസമരത്തിന് നേരെയുള്ള സര്‍ക്കാര്‍ സമീപനം ആദ്യം മുതലേ അവഗണനാപരമായിരുന്നു. ഇപ്പോളിതാ പിണറായിയും കൂട്ടരും പാര്‍ട്ടിയുടെയും, പാര്‍ട്ടി സില്‍ബന്ദികളും ചില മാധ്യമങ്ങളും ചേര്‍ന്ന് പടച്ച് വിടുന്ന വ്യാജപ്രചരണങ്ങള്‍ വഴി മത്സ്യത്തൊഴിലാളികളുടെ അതിജീവനസമരത്തെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ആരംഭിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തെ അതിജീവന സമരം 100 നാളുകള്‍ പിന്നിട്ടപ്പോഴാണ്, സമരനേതാവെന്ന് പറയുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടില്‍ കഴിഞ്ഞ 10 കൊല്ലം കൊണ്ട് 11 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നും, അത് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇന്ത്യാവിരുദ്ധ ശക്തികളായ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നതാണെന്നുമുള്ള ആരോപണങ്ങളുമായി അടിമ സഖാക്കള്‍ നിയന്ത്രിക്കുന്ന ചില സോഷ്യല്‍ മീഡിയ പേജുകളും കേരള കേന്ദ്ര സര്‍ക്കാരുകള താങ്ങി നില്ക്കുന്ന ചില മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുന്നത്. അത്ര വലിയ പഠിപ്പും അറിവുമൊന്നുമില്ലാത്ത മത്സ്യത്തൊഴിലാളികളെ തണുപ്പിക്കാന്‍, മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചാനാടകങ്ങളും, ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന പത്രസമ്മേളനസ്റ്റണ്ടുകളും മതിയാകുമെന്ന് ധരിച്ചുവശായ പിണറായിയും കൂട്ടരും ചുട്ടെറിഞ്ഞ കരുവാട്ടുതല മത്സ്യത്തൊഴിലാളികള്‍ പുറം കാലിന് ചിവിട്ടിക്കളഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലും, പോര്‍ട്ട്…

Read More

ഫാ. വർഗീസ് വള്ളിക്കാട്ട് കേരളം അന്ധവിശ്വാസങ്ങളുടെ വിളനിലമോ എന്ന ചോദ്യം വിവിധ ഇടങ്ങളിൽനിന്നും ഉയർന്ന ദിനങ്ങളാണ് ഇത്. ഇലന്തൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ ‘നരബലി’യുടെ ഭാഗമായിരുന്നു എന്ന പ്രതികളുടെ കുറ്റസമ്മത മൊഴിയാണ് ഏവരെയും നടുക്കിയതും ഇത്തരം ഒരു ചോദ്യം അനേകരുടെ മനസ്സിൽ ഉയർത്തിവിട്ടതും. ഇക്കാലത്തും നരബലി നടക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത് എന്ന അനുമാനമാണ്, കേരളം അന്ധവിശ്വാസത്തിന്റെ വിളനിലമോ എന്ന ചോദ്യത്തിലേക്കു സമൂഹത്തിൽ പലരെയും തള്ളിവിട്ടത്. എന്തുകൊണ്ടോ, ഈ സംഭവഗതിയിൽ ആദ്യംമുതലെ ചില പന്തികേടുകൾ ഉള്ളതായി തോന്നി. കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണ്. അവർ അക്കാര്യം നിർവഹിക്കട്ടെ. എന്നാൽ, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള നീക്കങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്. അന്ധവിശ്വാസം എന്നാൽ എന്താണ്?അന്ധവിശ്വാസത്തെ കൃത്യമായി നിർവ്വചിക്കുക എളുപ്പമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും സാമാന്യ ബോധത്തെയും വെല്ലുവിളിക്കുന്നതും യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങളെയാണ് സാധാരണയായി ‘അന്ധവിശ്വാസം’ എന്നു വിളിക്കുന്നത്. പലതരത്തിലുള്ള വിശ്വാസങ്ങൾ ജീവിതത്തെ ചൂഴ്ന്നു നിൽക്കാറുണ്ട്. അവയിൽ പലതും വ്യക്തികളുടെ ജീവിത സാഹചര്യങ്ങളുമായി കൂടിക്കലർന്നാണ്‌ കാണപ്പെടുന്നത്. യുക്തി, സങ്കല്പശക്തി,…

Read More

കൃപാസനത്തിൽ നടന്ന മരിയൻ പ്രത്യക്ഷീകരണമുൾപ്പടെ ആഗോള തലത്തിലുള്ള മരിയൻ പ്രത്യക്ഷീകരണ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നതിനായി മരിയൻ സമർപ്പണ ചൈതന്യം ഉൾക്കൊണ്ട് അവൻ പറയുന്നതുപോലെ ജീവിച്ചുകൊണ്ട് (യോഹ 2: 3) ഈശോയെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഉൾക്കൊണ്ട് ലോകത്തിന് കൈമാറുവാൻ യുവതീയുവാക്കളെ ക്ഷണിക്കുന്നു. കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട് ദുരന്തം ഉണ്ടാകാൻ പോകുന്നു പ്രാർത്ഥിക്കണം എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെ ആഹ്വാനം സ്വീകരിച്ച് മരിയൻ മിഷൻ ചൈതന്യത്തോടെ പ്രവർത്തിക്കുന്ന പ്രാർത്ഥനാ സമൂഹമാണ് മരിയൻ അപ്പാരിഷൻ മിഷനറീസ്. 20-ാം നൂറ്റാണ്ടിനുള്ളിൽ മുന്നൂറ്റി എൺപത്താറോളം മരിയൻ അപ്പാരിഷനാണ് ലോകത്ത് നടന്നിട്ടുള്ളത്. ഇതിൽ തന്നെ 299-ഓളം മരിയൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ഇതുവരെ സഭ പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടില്ല. ഈ പ്രത്യക്ഷീകരണങ്ങൾ പരിശുദ്ധ അമ്മ വ്യക്തികളോട്, സഭയോട്, രാജ്യത്തോട്, ലോകത്തോട് പറഞ്ഞിട്ടുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ദൈവപിതാവ് പരിശുദ്ധ അമ്മയിലൂടെ തിരുസഭയിൽ പ്രവർത്തിക്കുന്നതിന്റെ കാലിക പ്രസക്തങ്ങളായ സന്ദേശങ്ങളെ പ്രചരിപ്പിക്കുക എന്നതാണ് ഈ മിഷൻ സമൂഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ആധുനിക സമ്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് മരിയൻ പ്രത്യക്ഷീകരണങ്ങളിലൂടെ…

Read More

Mathew Chempukandathil ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തേ വാർത്ത വായിക്കുമ്പോൾ മൂന്നു കാരണങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായി കാണുന്നത്. ഓവർ സ്പീഡ്, തെറ്റായ ഓവർ ടേക്കിംഗ്, സീറ്റു ബെൽറ്റ് ധരിക്കാതെയുള്ള യാത്ര. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിലും സൈറസ് മിസ്ത്രിയുടെ അപകടത്തിനു കാരണമായ അമിത വേഗം, തെറ്റായ ഓവർ ടേക്കിംഗ് എന്നീ ഘടകങ്ങൾ ഉണ്ടെന്നു കാണാം. അപകടസമയത്ത് 97 കിലോമീറ്റർ വേഗത്തിലായിരുന്നു ബസ് എന്നാണ് പത്രവാർത്തകൾ വ്യക്തമാക്കുന്നത്. 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നു പറഞ്ഞാൽ ആ വേഗത എത്രയാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ 10 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഒരു സെക്കൻഡിൽ നാം കടന്നു പോകുന്ന ദൂരം എത്രയെന്നു കണക്കു കൂട്ടിയാൽ മതി. 10 കി.മീറ്റർ വേഗതയിൽ…

Read More

ഞായറാഴ്ച പ്രവൃത്തി ദിനം: സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നു-റവ. ഡോ. ജോൺസൺ തേക്കടയിൽ.ക്രൈസ്തവർ വിശുദ്ധ ദിനമായി ആചരിക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വന്നവർ നടത്തുന്ന സത്യപ്രതിജ്ഞാലംഘനമാണെന്ന് റവ. ഡോ. ജോൺസൺ തേക്കടയിൽ. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുടെയും കൂട്ടായ്മയായ “എക്ലേസ്യ യുണൈറ്റഡ് ഫോറം” എന്ന സംഘടനയുടെ ചെയർമാൻ ഡോ. ജോൺസൺ തേക്കടയിൽ, ജനറൽ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിൻ എന്നിവരാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നീക്കത്തെ നിശിതമായി വിമർശിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.ഞായറാഴ്ച വിശുദ്ധ ആരാധനയും, കുട്ടികൾക്ക് ലഭിക്കേണ്ടുന്ന വേദപഠന ക്ലാസ്സും ഇല്ലായ്മ ചെയ്യുവാൻ ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമായി ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനേ കാണേണ്ടിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ മത ന്യനപക്ഷങ്ങൾക്ക് അനുവദിക്കപ്പെട്ട വിശ്വാസ സംരക്ഷണവും, ആചരണവും ഹനിക്കപ്പെടാതെ കാത്തുസൂക്ഷിക്കുവാൻ സംസ്ഥാന സർക്കാരിനു ഉത്തരവാദിത്വമുണ്ട് – പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.ലഹരിയുള്ള മദ്യം വിറ്റ് ഖജനാവിലേക്ക് കാശുണ്ടാക്കാൻ നോക്കുന്നവർ തന്നെ ഇതിനെതിരെ പ്രഭാഷണം നടത്തുമ്പോൾ നാടൻ ഭാഷയിൽ പറഞ്ഞാൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം…

Read More

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. മുൻപും മറ്റു പല പേരുകളിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഓരോരോ പ്രച്ഛന്നവേഷങ്ങളിൽ തിരികെവന്നിട്ടുമുണ്ട്. കാരണം, സംഘടനയെ നിരോധിക്കാം, അതിന്റെ പിന്നിലുള്ള ഐഡിയോളജിയെ നിയമംകൊണ്ട് നിരോധിക്കാൻ കഴിയില്ല. നിരോധനം സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പാണ്: ഈ സംഘടനയും അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രവും അപകടകരമാണ്! രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിൽ നടക്കുന്ന സംവാദങ്ങളിലൂടെ അതു ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ഇക്കാര്യത്തിൽ കേരളത്തിന്റെ നാളിതുവരെയുള്ള അനുഭവം നിരാശാജനകവും പ്രതിലോമപരവുമാണ്. അതിനുള്ള മുഖ്യകാരണം, കേരളത്തിലെ അരാജക രാഷ്ട്രീയവും, സത്യസന്ധതയും ആത്മാർത്ഥതയും നിക്ഷിപ്ത താല്പര്യങ്ങൾക്കു പണയപ്പെടുത്തിയുള്ള സാംസ്‌കാരിക പ്രവർത്തനവുമാണ്. അതുകൊണ്ടുതന്നെ, നിരോധനങ്ങളെ മറികടന്നു പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേരളത്തിലുണ്ട്. തുടർച്ചയായ നിരീക്ഷണവും പൊതു സമൂഹത്തിന്റെ ഉയർന്ന ജാഗ്രതയുമില്ലെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിനു മുൻപ്, നിരോധനത്തെ മറികടക്കാനുള്ള രാഷ്ട്രീയ ധാരണ കേരളത്തിൽ രൂപപ്പെടും എന്നു തീർച്ച. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന നിരോധിച്ചു; കാംപസ് ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്കെതിരെയും നടപടി. ക്യാംപസ് ഫ്രണ്ട്,…

Read More