ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച Read More…
News
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ
എറണാകുളം – അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് പറഞ്ഞ മാർപ്പാപ്പ ഇക്കാര്യത്തിൽ വൈദികർക്ക് അവരുടെ കടമ നിർവഹിക്കാനുണ്ടെന്നും ഓർമിപ്പിച്ചു. സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട് പോകാം. സിറോ മലബാർ സഭാ തലവനായി ചമതലയേറ്റ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് വത്തിക്കാനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യം Read More…
വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ: മാർ റാഫേൽ തട്ടിൽ
നോക്ക് : പ്രവാസ ജീവിതത്തിനിടയിലും വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. അയർലൻഡിലെ സിറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം എന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന സിറോ മലബാർ സഭയുടെ നാഷനൽ Read More…
മഞ്ഞപ്പിത്തം: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ Read More…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി Read More…
യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC
ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…
കത്തോലിക്ക കോൺഗ്രസിന്റെ 106ആം വാർഷിക സമ്മേളനം
ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത Read More…
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ; മെത്രാഭിഷേകം ജൂൺ 30ന്
റവ. ഡോ. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതാ സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ ആർച്ച് ബിഷപ്സ് ഹൗസിലും വത്തിക്കാനിലും നടന്നു. വരാപ്പുഴയിൽ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തിയത്. മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാർ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂൺ 30ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽവച്ച് നടത്തപ്പെടും. നിലവിൽ Read More…