News Social Media

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തത്: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സര്‍ക്കാര്‍ മറുപടി ആത്മാര്‍ത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ യൂത്ത് കൗണ്‍സില്‍. ന്യൂനപക്ഷ കമ്മീഷനില്‍ ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയില്‍ മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃത്യമായ ഉത്തരം നല്‍കാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ സംശയത്തിന് ബലം Read More…

News Social Media

വഖഫ് ഭേദഗതി വിഷയത്തിൽ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.  വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. നിയമത്തിൻ്റെ പിൻബലത്തിൽ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണിൽ നിലനിൽപ്പിനായി പോരാടുന്ന ചെറായി – മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ Read More…

News Social Media

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യം: കത്തോലിക്ക കോണ്‍ഗ്രസ്

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്‍കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്. ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം. പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം. അതോടെ Read More…

News Social Media

വനിതകള്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തദ്ദേശസ്ഥാപനങ്ങളില്‍ 50% വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ Read More…

News Social Media

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ; കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് Read More…

News Social Media

വയനാടിന് പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം; വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍…

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക. Read More…

News Social Media

ലോക ആംഗ്യ ഭാഷാ ദിനത്തിൽ ഫാ.ബിജു മൂലക്കരയെ ആദരിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഫിൽക്കോസും ചേർന്ന് ലോക ആംഗ്യ ഭാഷാ ദിന ആചരണം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 2017 മുതൽ കേൾവി സംസാര വെല്ലുവിളികൾ നേരിടുന്നവർക്കായി കോട്ടയം അയ്മനത്ത് നവധ്വനി എന്ന പ്രസ്ഥാനം നടത്തിവരുന്ന ആംഗ്യ ഭാഷാ വിദഗ്ദൻ ആയ ഫാ.ബിജു മൂലക്കരയെ ചടങ്ങിൽ ആദരിച്ചു. പി ടി സജു ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ. വി ബി ബിനു, ഫിൽക്കോസ് ജനറൽ Read More…

News Social Media

വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു: വണ്ടിപ്പെരിയാർ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ്‌ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…

News

നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…

News Social Media

കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ്‌ ശ്രീ.നിതിൻ ജോസ് Read More…