News Social Media

കണ്ണൂർ രൂപതയുടെ ആദ്യ സഹായമെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേകച്ചടങ്ങ് നാളെ

കണ്ണൂർ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായ മോൺ. ഡോ.ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം 10ന് മൂന്നു മണിക്ക് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. സ്ഥാനാരോഹണച്ചടങ്ങിനു മുന്നോടിയായി 2.45ന് വിശിഷ്ടാതിഥികളെ ബർണശ്ശേരി ബിഇഎംപി യുപി സ്‌കൂൾ ജംക്‌ഷനിൽനിന്നു കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. മെത്രാഭിഷേകച്ചടങ്ങിൽ റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം പ്രസിഡന്റ് ആർച്ച് ബിഷപ് സാൽവത്തോറെ പെനാക്യോ മുഖ്യകാർമികനാകും. ബോംബെ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ Read More…

News Social Media

ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു

പാലാ:രാമപുരം : 2024 നവംബർ 17 ന് രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിന്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം ഇൻ ചാർജായി പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാനായി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, വൈസ് ചെയർമാന്മാരായി ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ കൺവീനറായി ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർമാരായി ബിനോയി ജോൺ, ഫാ. എബ്രഹാം Read More…

News Reader's Blog

മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം Read More…

News Pope's Message Social Media

കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ‘സ്വർ​ഗം’ നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്…

സ്വർ​ഗം: കുടുംബ ബന്ധങ്ങളുടെയും അയൽവക്ക സ്നേഹത്തിന്റെയും കഥ പറയുന്ന ‘സ്വർ​ഗം’ സിനിമ പ്രേക്ഷകരിലേക്കെത്താൻ ഇനി രണ്ട് ദിവസം മാത്രം. നമ്മുടെ സഭയിലെ വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം പ്രവാസികൾ നിർമ്മിച്ച ആദ്യ ചിത്രമാണ് സ്വർ​ഗം. ലോകത്തിൻ്റെ എല്ലായിടങ്ങളിലും ഉള്ള പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉള്ളതുകൊണ്ടാണ് ഗ്ലോബൽ മൂവീസ് എന്നാണ് അവരുടെ നിർമ്മാണ കമ്പനിക്ക് അവർ പേര് ഇട്ടിരിക്കുന്നത്. നവംബർ എട്ടിന് സ്വർ​ഗം റിലീസ് ചെയ്യുകയാണ്. സ്വർ​ഗം കുടുംബ സമേതം പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന സിനിമയാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ​ഗാനങ്ങളും Read More…

News Social Media

ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…

News Social Media

യാക്കോബായ സഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠ മായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂ ഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നത്. Read More…

News Social Media

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം; ജാഗ്രത പുലർത്തണം

നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ Read More…

News Social Media

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…

News Social Media

എൽഡിഎഫ്, യുഡിഎഫ് നിലപാട് അപലപനീയം: മാർ ജോസഫ് കല്ലറങ്ങാട്ട്

മുനമ്പം: റവന്യൂ ചട്ടങ്ങൾ ബാധകമല്ലാത്ത മത നിയമമൊന്നും ഭാരതത്തിൽ വേണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേർന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്. അപഹാസ്യമാണ്. നമ്മൾ തെരഞ്ഞെടുത്തവർ നമ്മെ കളിയാക്കുന്നതുപോലെ. സർക്കാരും പാർട്ടികളും ഇവിടത്തുകാർക്കൊപ്പം നിൽക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ Read More…

News Social Media

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നില കൊള്ളണമെന്ന് അല്മായ നേതാക്കളെ മാർ മഠത്തിക്കണ്ടത്തിൽ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിൽ ജീവനും ജീവിതവും Read More…