Meditations Reader's Blog

ഈശോയാകുന്ന മുന്തിരിച്ചെടിയിലെ ശാഖകളായി മാറാം…

യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…

Meditations Reader's Blog

ദൈവഹിതം നിറവേറ്റി, നിതാന്ത ജാഗ്രതയോടെ നമുക്ക് ജീവിക്കാം..

മത്തായി 25 : 1 – 13ജാഗരൂകതയുടെ നാളുകൾ. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടാണ് വചനസാരം. മനുഷ്യരെന്ന നിലയിൽ ഒന്നിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, ജീവിതത്തിൽ ഉടനീളം നാം ജാഗ്രത പുലർത്തണമെന്ന് അവിടുന്ന് ഈ ഉപമയിലൂടെ നമ്മോടാവശ്യപ്പെടുന്നു. പ്രതീക്ഷിക്കാത്ത മണിക്കൂറിൽ വരുന്ന യജമാനനും, വൈകി വരുന്ന മണവാളനും, അതിന് ഉദാഹരണങ്ങളാണ്. യേശുവിന്റെ രണ്ടാമത്തെ ആഗമനവും ഇതിന് സാദൃശ്യമാണ്. അവിടെ വിധിയും,വേർതിരിവും, ശിക്ഷയും അവന്റെ കൈകളിലാണ്. ഒരുങ്ങിയിരിക്കുന്നവരും ഒന്നിനേയും കുറിച്ച് ചിന്തയില്ലാതെ എല്ലാം മറന്ന് ജീവിക്കുന്നവരും, രക്ഷയും ശിക്ഷയും സ്വീകരിക്കുന്ന Read More…

Meditations Reader's Blog

വിശ്വാസത്തിന്റെ ശക്തി

മർക്കോസ് 11 : 12 – 14,20 – 26വിശ്വാസം,പ്രാർത്ഥന,ക്ഷമ. വിശ്വാസ-അത്ഭുതത്തിനിടയിലും ദേവാലയ ശുദ്ധീകരണത്തെ വളരെ വിദഗ്ദ്ധമായി മർക്കോസ് അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന് അടിസ്ഥാനം വിശ്വാസമാണെങ്കിൽ ,അതിനു ഹൃദയവിശുദ്ധീകരണം അനിവാര്യമാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ ദേവാലയ ശുദ്ധീകരണത്തിലൂടെ. ഈ മൂന്ന് സംഭവങ്ങളും ഒരു സാൻഡ്‌വിച്ച് പോലെ അവതരിപ്പിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തിമരത്തിന്റെ സാധാരണ സ്വഭാവരീതിയനുസരിച്ചു,ഇലതൂർന്നാൽ ഫലം നിശ്ചയം എന്നാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ഒരു കപടതയുടെ പ്രതീകമായി അതു മാറിയില്ലേ? അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നിട്ടുപോലും അങ്ങനെ ഒരു പ്രതീതി അതു ജനിപ്പിച്ചു Read More…

Meditations Reader's Blog

വിശ്വസ്തനായ ഭൃത്യൻ ദൈവദൃഷ്ടിയിൽ ഭാഗ്യവാനാണ്

മത്തായി 24 : 45 – 51സ്വർഗ്ഗസൗഭാഗ്യവാൻ. ഈ ഉപമ അവൻ തന്റെ ശിഷ്യന്മാരെ പൊതുവെ ഉദ്ദേശിച്ചു പറഞ്ഞതാണ്. കാരണം, ഇത് ഒരു പൊതുനിർദ്ദേശമാണ്. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, Read More…

Daily Prayers Meditations Reader's Blog

മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാം

ലൂക്കാ 13 : 1 – 5മാനസാന്തരം. മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്‌. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും. Read More…

Meditations Reader's Blog

വിശ്വാസത്തിൽ ആഴപ്പെടാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം..

മത്തായി 24 : 1 – 14കാലത്തിന്റെ പ്രവചനം. ഇതെല്ലാം എപ്പോൾ സംഭവിക്കും?ആകാംക്ഷ നിറഞ്ഞ ഒരു ചോദ്യമാണിത്. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടോടെ അവൻ പറഞ്ഞ കാര്യങ്ങൾ അവർ ഗ്രഹിച്ചിരുന്നില്ല എന്നതാണ് ഈ ചോദ്യത്തിന് നിതാനം. ക്ലേശങ്ങളുടേയും പീഡനങ്ങളുടേയും വ്യാജക്രിസ്തുമാരുടേയും കാലം. വഴിതെറ്റി പോകാതിരിക്കാൻ ഏറെ ജാഗ്രത പുലർത്താൻ അവൻ ആളുകളെ ഉപദേശിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെ തുടർച്ചയെന്നവണ്ണം അവന്റെ പിൻഗാമികളും പീഡനങ്ങൾക്ക് വിധേയരാകും. അത് അവന്റെ ശിഷ്യത്വത്തിന്റെ വിലയായിക്കണ്ട്‌ സ്വീകരിച്ചേ മതിയാകൂ. സകല ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും. അവിടെല്ലാം പീഡനം Read More…

Meditations Reader's Blog

ജാഗരൂകരായി രക്ഷകൻ്റെ വരവിനായി കാത്തിരിക്കാം

ലൂക്കാ 21:29-38മനുഷ്യപുത്രൻ. ജാഗരൂകരായി അവൻ്റെ വരവിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ ഈശോ ഈ വചനഭാഗത്തിലൂടെ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക് ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ Read More…

Meditations Reader's Blog

അടയാളങ്ങൾ ആവശ്യപ്പെടാതെ, മാനസാന്തരത്തിലൂടെ ക്രിസ്തുവിൽ അഭയംതേടാം..

മത്തായി 12 : 38 – 42വിശ്വസിക്കാൻ എന്തടയാളം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ അവരുടെ മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ ജീവിതവുമായി ഒരുപാട് Read More…

Meditations Reader's Blog

മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാം..

ലൂക്കാ 3 : 7 – 14സ്വയം മാറ്റത്തിന്റെ മണിനാദം മുഴങ്ങട്ടെ. ജീവിതനവീകരണത്തിന് തയ്യാറാകാത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്നാപകന്റെ വാക്കുകളാണ് വചനഭാഗം. അവർ പാരമ്പര്യത്തിൽ വമ്പ് പറഞ്ഞു, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണ്. അതൊന്നും ദൈവശിക്ഷയിൽനിന്നും ഒഴിവാകാനുള്ള ഒഴികഴിവുകൾ അല്ലെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. രക്ഷ എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രം അർഹതപ്പെട്ടതല്ല, അത് സാർവ്വത്രികമാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അത് നേടാൻ, മാനസാന്തരഫലങ്ങൾ പുറപ്പെടുവിക്കണം. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ ഒരു മാനസാന്തരവ്യക്തിയുടെ ഉള്ളിൽ ജനിക്കേണ്ട ആദ്യചോദ്യം ഇതായിരിക്കണം. Read More…

Meditations Reader's Blog

ഉത്ഥിതനായ യേശുവിൽ പ്രത്യാശയർപ്പിക്കാം..

മത്തായി 22 : 23 – 33പുനരുത്ഥാനം. സദുക്കായരുടെ യേശുവിനെതിരെയുള്ള മതപരവും വിശ്വാസപരവുമായ വാദമാണ് വചനഭാഗം. പുനരുത്ഥാനമാണ് പ്രധാനവിഷയം. അവർ അതിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഒരു സാങ്കൽപ്പിക കഥയുമായി അവർ യേശുവിനെ സമീപിക്കുന്നു. പുനരുത്ഥാനത്തിൽ ഓരോരുത്തരും പുതിയ സൃഷ്ടികളാണ് എന്ന സത്യം ഈശോ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അമർത്യതയിൽ വിവാഹമോ, സന്താനോൽപ്പാദനമോ ആവശ്യമില്ല. ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോഴും, പുതു സൃഷ്ടികളായതിനാൽ, സ്വർഗ്ഗീയദൂതർക്ക് സമാനമാണവർ. അവിടെ വിവാഹം എന്ന ചിന്തയെ ജനിക്കുന്നില്ല. ദൈവത്തിൽ വിശ്വാസമർപ്പിച്ചവർ ഒരിക്കലും നശിച്ചു പോയിട്ടില്ല. കാരണം, Read More…