Meditations Reader's Blog

അസാധ്യതയെ സാധ്യതയാക്കുന്ന വിശ്വാസം….

ലൂക്കാ 8 : 42 – 48അശുദ്ധതയുടെ അതിർവരമ്പുകൾ സമൂഹത്തിലെ അശുദ്ധതയുടെ ഭ്രഷ്ട്, വിശ്വാസ ബലത്താൽ ഛേദിച്ച ഒരു രക്തസ്രാവക്കാരിയുടെ ജീവിതമാണ് വചനസാരം. താൻ സ്പർശിച്ചത് അവൻ പോലും അറിയരുതെന്ന് അവൾ പേടിമൂലം ആഗ്രഹിച്ചു. വിശ്വാസ സ്പർശം അത്ഭുതങ്ങൾക്ക് വഴിമാറി. സൗഖ്യം വിശ്വാസപ്രഖ്യാപനത്തിന് ഇടം നൽകി. ദൈവീകശക്തി പ്രവർത്തനനിരതമായി. അവളുടെ ഉറച്ച വിശ്വാസവും ദൈവീകശക്തിയും അസാധ്യതയെ സാധ്യതയാക്കി മാറ്റി. യേശു അവളുടെ വിശ്വാസം അറിഞ്ഞു, അവൾക്കുവേണ്ടി പ്രവർത്തിച്ചു. അവന്റെ അനുവാദം കൂടാതെ സൗഖ്യം നേടിയിട്ടും അവൻ അവളെ Read More…

Meditations Reader's Blog

ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…

ലൂക്കാ 12 : 29 – 34ജീവിതാകുലതകൾ ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം. ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ Read More…

Meditations Reader's Blog

അപരനോട് കരുണയുള്ളവരാകാം ; ദൈവകരുണയ്ക്ക് അർഹരാകാം …

ലൂക്കാ 6 : 32 – 38കരുണയുടെ അളവുകോൽ വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം. പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും. ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ Read More…