ഈസ്റ്റർ ദിനത്തിലെ ഹയർ സെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് അങ്ങേയറ്റം പ്രതിഷേധാർഹം : കെ സി വൈ എം തൃശ്ശൂർ അതിരൂപത

ഈസ്റ്റർ ദിനത്തിൽ ഹയർ സെക്കന്ററി പരീക്ഷ മൂല്യനിർണ്ണയ ക്യാമ്പ് വച്ച് പ്രവർത്തി ദിനമാക്കിയ സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് കെ സി വൈ എം തൃശ്ശൂർ അതിരൂപത.

വലിയ നോമ്പിൻ്റെ പരിത്യാഗങ്ങളോടെ ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി ആചരിക്കുന്ന ദിവസം തന്നെ പ്രവർത്തി ദിനമാക്കികൊണ്ടുള്ള ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് ക്രൈസ്തവ വിഭാഗത്തോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ് എന്നും അതിരൂപത സെക്രട്ടേറിയേറ്റ് അഭിപ്രായപെട്ടു.

ഉത്തരവ് പിൻവലിച്ച് ക്യാമ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്നും അല്ലാത്ത പക്ഷം കേരള കാത്തോലിക്ക യുവജന പ്രസ്ഥാനം ശക്തമായ പ്രതിഷേധവുമായി പൊതുസമൂഹത്തിൽ ഇറങ്ങുമെന്നും യോഗം അഭിപ്രായപ്പെട്ടു.

error: Content is protected !!