സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധയ്ക്ക് ലഭിച്ചു. കൂടാതെ കര്‍ത്താവ് തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം നൊന്ത് കരയുമായിരിന്നു. അത്രക്ക് ശക്തമായിരുന്നു Read More…
Author: Web Editor
ഏദൻ തോട്ടവുമായി ജിലു ടീച്ചർ ക്ലാസ്സിലേക്ക്, ആവേശത്തോടെ കുട്ടികൾ
പൂവരണി : വിശ്വാസപരിശീലന രംഗത്ത് പൂവരണി എസ് എച്ച് സൺഡേസ്കൂൾ അധ്യാപിക ജിലു ജിജി ചുക്കനാനിക്കൽ നടത്തുന്ന വേറിട്ട വഴികളിലൂടെയുള്ള ക്ലാസ്സുകൾ ശ്രദ്ധേയമാകുന്നു. ജിലു തനിയെ വരച്ച് ഡിസൈൻ ചെയ്ത ഒറ്റ ക്യാൻവാസിൽ ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തിയിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന വിവരണം വളരെ ആകർഷകമായി അവതരിപ്പിച്ചു. ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ടികൾ എല്ലാം വളരെ കൗതുകകരമായി ഇത് ഉപയോഗിച്ച് പ്രദർശിപ്പിച്ചു. കൂടാതെ ഏഴാം ദിവസത്തെ വിശ്രമത്തിന് ശേഷം ഏദൻ തോട്ടം Read More…
വിശുദ്ധ ജോസഫ് കഫാസോ :ജൂൺ 23
ടൂറിനിലെ ഒരു പ്രധാന സാമൂഹിക പരിഷ്കർത്താവ് ആയിരുന്ന ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനായിരുന്നു ജോസഫ് കഫാസോ. 1811-ൽ ഇറ്റലിയിലെ പീഡ്‌മോണ്ടിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കുർബാനയിൽ പങ്കെടുക്കാൻ ജോസഫിന് ഇഷ്ടമായിരുന്നു. വിനയത്തിനും പ്രാർത്ഥനയിലെ തീക്ഷ്ണതയ്ക്കും പേരുകേട്ടവനായിരുന്നു. കുട്ടിക്കാലത്ത് കഫാസോ ഒരു പുരോഹിതനാകാൻ വിളിക്കപ്പെട്ടു , അതിനാൽ തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ടൂറിനിലും ചിയേരിയിലും സഭാ പഠനം ആരംഭിച്ചു. ഈ കാലയളവിൽ അദ്ദേഹം നഗരത്തിലെ മറ്റൊരു സ്വദേശിയെ പരിചയപ്പെട്ടു – ജിയോവാനി ബോസ്കോ – പിന്നീട് ടൂറിനിലെ തെരുവുനായ്ക്കളെ Read More…
ജൂലൈ 3 മുതൽ എല്ലാ കുര്‍ബാനയും ഏകീകൃത കുര്‍ബാനയാകണമെന്ന നിര്‍ദ്ദേശം സിറോ മലബാര്‍ സഭ പിൻവലിച്ചു
ഏകീകൃത കുർബ്ബാനയിൽ സമവായവുമായി സിറോ മലബാർ സഭ സിനഡ്. ഇളവുകളോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാക്കുന്ന വാർത്ത കുറിപ്പ് സിനഡ് പുറത്തിറക്കി. ജൂലൈ മൂന്ന് മുതൽ എല്ലാ കുർബ്ബാനയും ഏകീകൃത കുർബ്ബാന വേണമെന്ന നിർദ്ദേശം പിൻവലിച്ചു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുർബ്ബാന എങ്കിലും ഏകീകൃത കുർബ്ബാന അർപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഇത് പാലിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. എകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ Read More…
വിശുദ്ധ തോമസ് മോറും വിശുദ്ധ ജോൺ ഫിഷറും: ജൂൺ 22
ഇംഗ്ലീഷ് പാർലമെൻ്റിലെ ഒരു വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു തോമസ് മോർ. എന്നിരുന്നാലും, അവൻ വിശ്വസ്തനായ ഒരു കത്തോലിക്കനും സ്നേഹനിധിയായ ഭർത്താവും അർപ്പണബോധമുള്ള പിതാവുമായിരുന്നു. അദ്ദേഹം ഹെൻറി എട്ടാമൻ്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായിരുന്നു, രാജാവ് തന്നെ ഒടുവിൽ തോമസിനെ ലോർഡ് ചാൻസലറുടെ പ്രമുഖ ഓഫീസിലേക്ക് ഉയർത്തി. ഹെൻറി രാജാവിൻ്റെ വിവാഹമോചനത്തെ എതിർത്ത തോമസ് തൻ്റെ മനസ്സാക്ഷിയോടും വിശ്വാസത്തോടും വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചപ്പോൾ, ഹെൻറി സഭാ പഠിപ്പിക്കലുകളെ പരസ്യമായി ധിക്കരിക്കുകയും ആൻ ബോളിനെ വിവാഹം കഴിക്കാൻ ഭാര്യയെ വിവാഹമോചനം ചെയ്യുകയും ചെയ്തു. Read More…
സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പും നൽകി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. Read More…
നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്
പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി. കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി Read More…
വിശുദ്ധ അലോഷ്യസ് ഗോൺസാഗാ: ജൂൺ 21
ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു. ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. അതിനാൽ ഒത്തിരി പ്രാർത്ഥനകൾ മാതാവിൽനിന്നും പഠിച്ചു. പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല. പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പിതാവ് ഇതിനെ കർശനമായി എതിർത്തു. എന്നിരുന്നാലും Read More…
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കും: സംസ്ഥാന സർക്കാർ
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം Read More…
വിശുദ്ധ സില്‍വേരിയൂസ് പാപ്പാ: ജൂൺ 20
വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസു പാപ്പായുടെ പുത്രനാണ് സില്‍വേരിയൂസുപാപ്പാ. വിശുദ്ധ അഗാപെറസു പാപ്പായുടെ മരണശേഷം 47-ാം ദിവസം സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നുള്ളൂ. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം കാല്‍ക്കദോനിയാ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്ന ഒരു ഗണമാണ് അസെഫാലി. അവരെ അനുകൂലിച്ചിരുന്നവളാണ് തെയോഡോറാ രാജ്ഞി. അവള്‍ മാര്‍പ്പാപ്പായോടു ഒന്നുകില്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ പ്രേട്രിയാര്‍ക്ക് അന്തിമുസിനെ അംഗീകരിക്കുക അല്ലെങ്കില്‍ അവിടെപ്പോയി അദ്ദേഹത്തോട് ആലോചന നടത്തുക എന്നാവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്നു മാര്‍പ്പാപ്പാ മറുപടി നല്കി. കോണ്‍സ്‌ററാന്റിനോപ്പിളില്‍ Read More…










