News Social Media

യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് Read More…

News Social Media

മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്തയില്‍ മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകര്‍ക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി Read More…

Daily Saints Reader's Blog

വിശുദ്ധ റൊമുവാൾഡ് : ജൂൺ 19

പത്താം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച റൊമുവാൾഡ് ആഡംബരവും ലൗകികവുമായ ചുറ്റുപാടിലാണ് വളർന്നത്, അവിടെ ആത്മനിയന്ത്രണത്തിലോ മതപരമായ ഭക്തിയിലോ കാര്യമായൊന്നും പഠിച്ചിട്ടില്ല. എന്നിരുന്നാലും, പ്രകൃതിയുടെ സൗന്ദര്യവും ഏകാന്തതയുടെ അനുഭവവും പ്രേരിപ്പിച്ച സന്യാസ ജീവിതത്തിൻ്റെ ലാളിത്യത്തോട് അദ്ദേഹത്തിന് അസാധാരണമായ ഒരു ആകർഷണം തോന്നി. സൗന്ദര്യമോ ശാന്തതയോ അല്ല, മറിച്ച് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ് ഈ ആഗ്രഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിച്ചത്. റൊമുവാൾഡിന് 20 വയസ്സുള്ളപ്പോൾ, തൻ്റെ പിതാവ് സെർജിയസ് ചില സ്വത്തുക്കളുടെ തർക്കത്തിൽ തൻ്റെ ബന്ധുക്കളിൽ ഒരാളെ Read More…

News Social Media

കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരം: ഷാജു.വി.തുരുത്തൻ

കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരമെന്നു പാലാ നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇതൾ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭയുമായി ചേർന്ന് പാലാ കുമാരനാശൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലീൻ ഡ്രൈവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിനു രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം പാലാ യൂണിറ്റ് ഡയറക്ടർ ഫാ. Read More…

News Social Media

‘മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു’: KCBC മദ്യവിരുദ്ധ സമിതി

മദ്യനയത്തിൽ സർക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു. പുതിയ മദ്യനയത്തിൽ സർക്കാർ പിന്മാറണം എന്നും കെസിബിസി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യുഹാനോൻ മാർ തിയഡോഷ്യസ് പറഞ്ഞു. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കേൾക്കണം. പുതിയ മദ്യനയം നന്മയല്ല മനുഷ്യ സമൂഹത്തിന് ശാപമായി മാറും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ Read More…

News Social Media

കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ്‌ മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് Read More…

Daily Saints Reader's Blog

ഷോനൗവിലെ വിശുദ്ധ എലിസബത്ത് :ജൂൺ 18

വിശുദ്ധ എലിസബത്ത് ഒരു ബെനഡിക്റ്റൈൻ ദർശകനായിരുന്നു. അവൾക്ക് പ്രവചനത്തിൻ്റെ വരം ഉണ്ടായിരുന്നു. പൈശാചിക ശക്തികളുടെ ആക്രമണങ്ങളും അവൾ അനുഭവിച്ചു. 1126-ൽ ജർമ്മനിയിലെ ബോണിലാണ് എലിസബത്ത് ജനിച്ചത്. 12 വയസ്സ് മുതൽ അവളുടെ ജന്മസ്ഥലത്തിനടുത്തുള്ള ഒരു ബെനഡിക്റ്റൈൻ ആശ്രമത്തിലാണ് അവൾ വളർന്നതും വിദ്യാഭ്യാസം നേടിയതും. എലിസബത്ത് ആശ്രമം വീടായി കാണാൻ1147-ൽ പ്രതിജ്ഞയെടുത്തു. സന്യാസിയും മഠാധിപതിയുമായ അവളുടെ സഹോദരൻ എഗ്‌ബെർട്ടിൻ്റെ സഹായത്തോടെ അവൾ തൻ്റെ ദർശനങ്ങൾ വിവരിക്കുന്ന മൂന്ന് വാല്യങ്ങൾ എഴുതി. 1157 മുതൽ 1164-ൽ മരിക്കുന്നതുവരെ അവൾ ഷോനോവിൽ Read More…

News Social Media

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നു.

News Social Media

സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ

സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡ് യോ​ഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്. സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തത്. അത്തനേഷ്യസ് Read More…

Daily Saints Reader's Blog

വിശുദ്ധ ഹാർവി : ജൂൺ 17

ആറാം നൂറ്റാണ്ടിലെ ഒരു ബ്രെട്ടൻ വിശുദ്ധനായിരുന്നു ഹാർവി. കാഡോക്കിൻ്റെ കീഴിൽ പഠിച്ചിരുന്ന ഹൈവാർനിയൻ എന്ന വെൽഷ് ബാർഡിൻ്റെ മകനായിരുന്നു ഹാർവി. ചൈൽഡ്ബെർട്ട് I ൻ്റെ കോടതിയിൽ ഹൈവാർനിയൻ ഒരു മന്ത്രിയായി. സസ്യങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ഗുണങ്ങൾ അറിയാവുന്ന അതിസുന്ദരിയായ റിവാനോണായിരുന്നു ഹാർവിയുടെ അമ്മ. ഹാർവി ജന്മനാ അന്ധനായിരുന്നു. ഹെർവിന്റെ വളരെ ചെറുപ്പത്തിൽ തന്നെ അവൻ്റെ പിതാവ് മരിച്ചു. പിതാവിൻ്റെ കിന്നരം അവനു അവകാശമായി ലഭിച്ചു. ഏഴു വയസ്സുള്ള ആൺകുട്ടിയെ അവൻ്റെ അമ്മാവന്മാരുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചു. അവനെ കാട്ടിൽ താമസിച്ചിരുന്ന Read More…