News Social Media

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് കോട്ടയം സ്വദേശി

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2001 ലാണ് സോജന്‍ ഡോസഫ്, ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് Read More…

News Social Media

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല : ഹൈക്കോടതി

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം Read More…

News Social Media

ശക്തിയും ഐക്യവും വിളിച്ചോതി നസ്രാണി മാപ്പിള സമുദായ യോഗം പകലോമറ്റം അർക്കദിയാക്കോൻ നഗറിൽ സംഘടിപ്പിക്കപ്പെട്ടു

കുറവിലങ്ങാട്: മെത്രാന്മാർക്കു മുൻപ് പതിനാറാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികളുടെ ഭരണസിരാകേന്ദ്രം ആയിരുന്ന പകലോമറ്റത്തെ അർക്കദിയാക്കന്മാരുടെ പുണ്യ കബറുകൾ പുരാതന കാലത്തെ പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് വീണ്ടും അനുഗൃഹീതമായി. മലയാള ഭാഷ ഇന്നത്തെ രീതിയിൽ രൂപപ്പെടുന്നതിന് മുമ്പ്തന്നെ അർക്കദിയാക്കോൻമാരുടെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന റംശ പ്രാർത്ഥന മാർത്തോമാ പാരമ്പര്യമുള്ള നസ്രാണി സഭകളിലെ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടപ്പോൾ വേറിട്ട അനുഭവമായി. തുടർന്ന്, മിശിഹാമാർഗം ഹെന്തോയിൽ ( ഇന്ത്യ ) എത്തിച്ച മാർത്തോമാ ശ്ലീഹായുടെ ദുക്റാന ( ഓർമ്മ )തിരുനാളിൽ Read More…

Daily Saints Reader's Blog

വിശുദ്ധ ആൻ്റണി മേരി സക്കറിയ : ജൂലൈ 5

1502-ൽ ക്രെമോണയിലെ ഒരു ഇറ്റാലിയൻ പ്രഭുകുടുംബത്തിലാണ് അന്തോണി മേരി സക്കറിയ ജനിച്ചത്. അന്തോണി ജനിച്ച് അധികം താമസിയാതെ അദ്ദേഹത്തിൻ്റെ പിതാവ് ലാസാരോ മരിച്ചു. അമ്മ അൻ്റോണിയറ്റയ്ക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ,വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കാനും തീരുമാനിച്ചു. ദൈവത്തോടുള്ള ഭക്തിയും ദരിദ്രരോടുള്ള ഔദാര്യവും ആൻ്റണീറ്റയുടെ മകൻ അവളെ പിന്തുടർന്നു. ചെറുപ്പത്തിൽ അദ്ധ്യാപകരോടൊപ്പം ലാറ്റിൻ, ഗ്രീക്ക് ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് തത്ത്വശാസ്ത്രം പഠിക്കാൻ പവിയയിലേക്ക് പോയി.പിന്നീട് അദ്ദേഹം പാദുവ സർവകലാശാലയിൽ Read More…

Meditations Reader's Blog

സുവിശേഷത്തിൽ അടിയുറച്ച്, അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും ഫലം പുറപ്പെടുവിക്കാം…

ലൂക്കാ 10 : 1- 12, 17 – 20പ്രേഷിതദൗത്യത്തിന്റെ വിവിധ മാനങ്ങൾ ഓരോ വീടുകളിലും, പ്രവേശിക്കുകയും താമസിക്കുകയും ഭക്ഷിക്കുകയും ചെയ്യുമ്പോൾ, തങ്ങൾ ദൈവരാജ്യത്തിന്റെ വേലക്കാരും, ദൈവജനത്തിന്റെ ശുശ്രൂഷകരുമാണെന്നുള്ള സ്വയഭിമാനത്തോടെ വേണം അവ ചെയ്യാനെന്നു അവൻ അവരെ ഓർമ്മിപ്പിക്കുന്നു. സ്വന്തം സുഖമന്വേഷിക്കാതെ, ഓരോന്നും ദൈവരാജ്യപ്രഘോഷണവസരമായി കണക്കാക്കണം. തിരസ്ക്കരണയിടങ്ങളിൽ, പാദങ്ങളിലെ പൊടി തട്ടിക്കളയുന്നത്, അവരും ദൈവവുമായുള്ള വേർതിരിവിന്റേയും, അവരുടെ വിധിയുടേയും സൂചനയാണ്. തിരസ്ക്കരിക്കുന്ന നഗരങ്ങളുടെ സ്ഥിതി, വളരെ ദുസ്സഹമായിരിക്കും. ദൈവരാജ്യപ്രഘോഷണത്തെ തിരസ്ക്കരിക്കുന്നവർക്ക് ശിക്ഷയും, സ്വീകരിക്കുന്നവർക്ക് ദൈവീകപ്രതിഫലവും അവൻ വാഗ്‌ദാനം Read More…

Daily Saints Reader's Blog

പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്: ജൂലൈ 4

13-ഉം 14-ഉം നൂറ്റാണ്ടുകളിൽ ദരിദ്രരെ സേവിക്കുകയും യുദ്ധം ഒഴിവാക്കാൻ തൻ്റെ രാജ്യത്തെ സഹായിക്കുകയും ചെയ്ത പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത് രാജ്ഞിയുടെ തിരുനാൾ ജൂലൈ 4 ന് കത്തോലിക്കാ സഭ ആഘോഷിക്കുന്നു. 1271-ൽ അരഗോണിലെ രാജാവായ പെഡ്രോ മൂന്നാമൻ്റെയും ഭാര്യ കോൺസ്റ്റാൻ്റിയയുടെയും മകളായി വിശുദ്ധ എലിസബത്ത് ജനിച്ചു. തൻ്റെ ചെറുപ്പത്തിൽത്തന്നെ, ഉപവാസം, പതിവ് പ്രാർത്ഥന, ജീവിതത്തിൻ്റെ ഗൗരവബോധം എന്നിവയിലൂടെ എലിസബത്ത് ദൈവത്തോടുള്ള ശ്രദ്ധേയമായ ഭക്തി പ്രകടിപ്പിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ, അവൾ പോർച്ചുഗലിലെ രാജാവായ ദിനിസിനെ വിവാഹം കഴിച്ചു, Read More…

Daily Saints Reader's Blog

വിശുദ്ധ തോമാശ്ലീഹാ: ജൂലൈ 3

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം തോമസ്, ദിദിമോസ്, മാർത്തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന മറ്റ് അപ്പോസ്തലന്മാരുടെ അവകാശവാദത്തിൽ വിശ്വസിക്കാൻ ആദ്യം വിസമ്മതിച്ചതിനാൽ വിശുദ്ധ തോമസിന് കാണാതെ വിശ്വസിക്കുന്നതിനെക്കുറിച്ച് വിശ്വാസികളെ പഠിപ്പിക്കാൻ കഴിയും. ഒരു അപ്പോസ്തലനെന്ന നിലയിൽ, കർത്താവിനെ അനുഗമിക്കാൻ തോമസ് സമർപ്പിതനായിരുന്നു. അവിടത്തെ അധികാരികളുടെ വർദ്ധിച്ചുവരുന്ന ശത്രുത മൂലം അപകടങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രദേശമായ യഹൂദ്യയിലേക്ക് യേശു മടങ്ങിവരുന്നു എന്ന് കേട്ടപ്പോൾ, അവൻ ഉടനെ മറ്റ് അപ്പോസ്തലന്മാരോട് Read More…

Daily Prayers

നമുക്കും തോമാശ്ലീഹായുടെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം

യോഹന്നാൻ 20 : 24 – 29വിശ്വാസടിസ്ഥാനം അടയാളങ്ങളാണോ? തോമാശ്ലീഹാ അത്ര ആഴമുള്ള വിശ്വാസിയായിരുന്നോ? എങ്കിൽ സംശയിച്ചതെന്തിന്?നമുക്ക് വിശ്വാസം പകർന്നുതന്നു എന്ന അർത്ഥത്തിലാണ്, അദ്ദേഹം നമ്മുടെ വിശ്വാസപിതാവായത്. വിശ്വാസത്തിൽ സംശയമല്ലാ തോമസിന് ഉണ്ടായത്, മറിച്ച് താൻ ഏറെ സ്നേഹിക്കുന്നവനെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു. അല്ലായിരുന്നെങ്കിൽ പിന്നീട് അവനെ പ്രഘോഷിച്ചു വീര മൃത്യുവരിക്കില്ലായിരുന്നു. സഹശിഷ്യർ ഉത്ഥിതനെ കണ്ടത് വിവരിക്കുന്നുണ്ടെങ്കിലും അതിലേറെ പിടിവാശിയോടെ അവൻ കാത്തിരുന്നു,ഉത്ഥിതദർശനത്തിനായി. ഇങ്ങനെ ചിന്തിച്ചാൽ തോമായുടെ വാശിയിൽ ഒരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല,അതു ന്യായവും യുക്തവുമാണ്.അതുകൊണ്ടാവണം Read More…

Faith Reader's Blog

ധൈര്യം പതഞ്ഞു നിന്ന ജീവിതം: ദുക്റാന തിരുനാൾ

ചില ദുക്റാന ചിന്തകൾഫാ. ജയ്സൺ കുന്നേൽ mcbs ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ 2022 ൽ അവളുടെ വിശ്വാസത്തിൻ്റെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു. പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: Read More…

News Social Media

പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി നടത്തപ്പെട്ടു

എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു. രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ മാർഗംകളിയും Read More…