News Social Media

അതിശക്തമായ മഴ തുടരും; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതിശക്തമായ മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം Read More…

Daily Saints Reader's Blog

വിശുദ്ധ ഫ്രെഡറിക്ക്: ജൂലൈ 18

ഫ്രിസിയൻ രാജാവായ റാഡ്‌ബണിൻ്റെ ചെറുമകനായ വിശുദ്ധ ഫ്രെഡറിക്ക്, ഉട്രെക്റ്റ് പള്ളിയിലെ പുരോഹിതന്മാരിൽ നിന്ന് വിദ്യാഭ്യാസം നേടി. പിന്നീട് വലിയ ഭക്തിക്കും പഠനത്തിനും പേരുകേട്ട ഒരു പുരോഹിതനായി. കാറ്റെക്യുമെൻസിനെ പഠിപ്പിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു, ഒടുവിൽ 825-ൽ ഉട്രെക്റ്റിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ബിഷപ്പ് ഉടനടി തൻ്റെ രൂപത ക്രമപ്പെടുത്താൻ തുടങ്ങി. അവിടെ നിലനിന്നിരുന്ന വിജാതീയത ഇല്ലാതാക്കാൻ വിശുദ്ധ ഒഡൽഫിനെയും മറ്റ് മിഷനറിമാരെയും വടക്കൻ ഭാഗങ്ങളിലേക്ക് അയച്ചു. അവിഹിത വിവാഹങ്ങളാൽ പ്രബലമായിരുന്ന നെതർലാൻഡിൽ ഉൾപ്പെട്ടിരുന്ന വാൽചെറൻ എന്ന ദ്വീപായ Read More…

Meditations Reader's Blog

വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം

ലൂക്കാ 17 : 11 – 19രക്ഷ കരഗതമാക്കാൻ. ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്. ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ Read More…

News Social Media

പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം “കൊയ്‌നോനിയ 2024” ജൂലൈ 20 ന്

പാലാ: പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. സെന്റ് തോമസ് കോളേജിന്റെ ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രവാസി സംഗമം രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. Read More…

News Reader's Blog

യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്‌.എം.വൈ.എം പാലാ രൂപത

പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. Read More…

Daily Saints Reader's Blog

പോളണ്ടിലെ വിശുദ്ധ ജാഡ്‌വിഗ: ജൂലൈ 17

പോളണ്ടിലെ ജാഡ്‌വിഗ, സെൻ്റ് ഹെഡ്‌വിഗ് എന്നും അറിയപ്പെടുന്നു. ഒരു പോളിഷ് രാജകുമാരിയും പിന്നീട് പോളണ്ടിലെ രാജ്ഞിയുമായിരുന്നു. ഹംഗറിയിലെയും പോളണ്ടിലെയും രാജാവായ ലൂയിസ് ദി ഗ്രേറ്റിൻ്റെയും ബോസ്നിയയിലെ എലിസബത്തിൻ്റെയും മൂത്ത മകളായി 1373 ഒക്ടോബർ 16 നാണ് അവർ ജനിച്ചത്. ലാറ്റിൻ, ജർമ്മൻ, പോളിഷ് എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ ജാദ്വിഗ നന്നായി പഠിച്ചു.1386-ൽ, ഹെഡ്‌വിഗ് ഓസ്ട്രിയയിലെ ഡ്യൂക്ക് വില്യമുമായി വിവാഹനിശ്ചയം നടത്തി, എന്നാൽ പോളണ്ടും ഓസ്ട്രിയയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിവാഹം നടന്നില്ല. പകരം, പോളണ്ടിനെയും ലിത്വാനിയയെയും Read More…

News Social Media

കനത്ത മഴ ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വയനാട്ടിൽ എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം Read More…

News Social Media

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, Read More…

News Social Media

കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് 5 ജീവനുകൾ

സംസ്ഥാനത്ത് മഴക്കെടുതിയിൽ 5 മരണം. തിരുവല്ലയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു. മരിച്ചത് റെജി എന്നയാളാണ്. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെയാണ്. കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . പാലക്കാട് കോട്ടേക്കാട് കനത്ത Read More…

Daily Saints Reader's Blog

വിശുദ്ധ മാരി-മഡലീൻ പോസ്റ്റൽ: ജൂലൈ 16

മാരി-മഡലീൻ പോസ്റ്റൽ 1756 നവംബർ 28 ന് നോർമാണ്ടിയിലെ ബാർഫ്ളൂരിൽ മത്സ്യത്തൊഴിലാളിയായ ജീൻ പോസ്റ്റലിൻ്റെയും തെരേസ് ലെവല്ലോയിസിൻ്റെയും മകളായി ജനിച്ചു. ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾ അവളുടെ പ്രാരംഭ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വലോഗ്നെസിലെ അവളുടെ വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിച്ചു. ആ സമയത്താണ് മതപരമായ ജീവിതത്തിൽ ദൈവത്തെ സേവിക്കാനുള്ള ഒരു ആഹ്വാനം അവൾ തിരിച്ചറിഞ്ഞത്. ഈ സ്വപ്നത്തിലെ ഒരു ചുവടുവയ്പ്പെന്ന നിലയിൽ അവൾ പവിത്രമായിരിക്കാൻ ഒരു സ്വകാര്യ പ്രതിജ്ഞയെടുത്തു . 1774-ൽ ബാർഫ്ളൂരിൽ പെൺകുട്ടികൾക്കായി പോസ്റ്റൽ ഒരു സ്കൂൾ സ്ഥാപിച്ചു. Read More…