Meditations Reader's Blog

ഈശോയാകുന്ന മുന്തിരിച്ചെടിയിലെ ശാഖകളായി മാറാം…

യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ക്രിസോസ്റ്റം: സെപ്റ്റംബർ 13

പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്മാരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നിസ്തുലനായ ഈ വേദപാരംഗതന് ”ക്രിസോസ്റ്റം” എന്ന അപരനാമം ലഭിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സൂചനയായിട്ടാണ്. ”സ്വര്‍ണ്ണ നാവുകാരന്‍” എന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ അദ്ദേഹത്തിന്റെ വാഗ്‌വിലാസത്തെക്കാള്‍ എത്രയോ ഉപരിയായിരുന്നു അദ്ദേഹത്തിന്റെ ദൈവസ്‌നേഹവും വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും ധീരതയും. വിശുദ്ധ ജോണ്‍ 344-ല്‍ അന്ത്യോക്യായില്‍ ജനിച്ചു. സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തൂസിന്റെ ഏകപുത്രനായിരുന്നു അദ്ദേഹം. അമ്മയായ അന്തൂസയ്ക്ക് 20 വയസ്സുള്ളപ്പോള്‍ സെക്കുന്തൂസ് മരിച്ചു. എങ്കിലും ഭക്തയായ ആ സ്ത്രീ ഒരു പുനര്‍വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. Read More…

Daily Saints Reader's Blog

വിശുദ്ധ ഇൻസ്‌വിത്ത് : സെപ്റ്റംബർ 12

കെൻ്റ് രാജ്യത്തിൻ്റെ രാജകുമാരിയായിരുന്നു ഇൻസ്‌വിത്ത്. 616 മുതൽ 640 വരെ കെൻ്റ് രാജാവായി ഭരിച്ചിരുന്ന അവളുടെ പിതാവ് ഈഡ്ബാൾഡ് ആയിരുന്നു. ഇൻസ്‌വിത്തിൻ്റെ മുത്തച്ഛൻ കെൻ്റിലെ എതെൽബെർട്ട് , ക്രിസ്ത്യൻ സ്നാനം സ്വീകരിച്ച ആംഗ്ലോ-സാക്സൺ ഇംഗ്ലണ്ടിലെ ആദ്യത്തെ രാജാവായിരുന്നു. ഇൻസ്‌വിത്ത് തൻ്റെ പിതാവിൻ്റെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ആദ്യത്തെ കന്യാസ്ത്രീ മഠമായ ബെനഡിക്‌ടൈൻ ഫോക്ക്‌സ്റ്റോൺ പ്രിയറി സ്ഥാപിച്ചു. ഒരു വിജാതീയ രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ കെൻ്റിലെത്തി. രണ്ടോ മൂന്നോ വർഷം മുമ്പ് വിജാതീയ രാജാവായ എഡ്വിനെ വിവാഹം കഴിച്ച Read More…

News

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ദൈവാലയ ശുശ്രൂഷികളുടെയും തൂപ്പുകാരുടെയും സമ്മേളനം

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ളാലം പഴയപള്ളിയുടെ പാരിഷ്ഹാളിൽ വച്ച് ദൈവാലയ ശുശ്രൂഷികളുടെയും (കപ്യാർ) തൂപ്പുകാരുടെയും സമ്മേളനം നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് എല്ലാവരെയും ആദരിച്ചു. മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ സമ്മേളനത്തിൽ ആമുഖസന്ദേശം നല്കി. ളാലം പഴയപള്ളി വികാരി റവ ഫാ ജോസഫ് തടത്തിൽ, രൂപത ചാൻസിലർ ഡോ ജോസഫ് കുറ്റിയാങ്കൽ രൂപത പ്രൊക്യൂറേറ്റർ ഡോ ജോസഫ് മുത്തനാട്ട്, റവ ഫാ Read More…

Meditations Reader's Blog

ദൈവഹിതം നിറവേറ്റി, നിതാന്ത ജാഗ്രതയോടെ നമുക്ക് ജീവിക്കാം..

മത്തായി 25 : 1 – 13ജാഗരൂകതയുടെ നാളുകൾ. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടാണ് വചനസാരം. മനുഷ്യരെന്ന നിലയിൽ ഒന്നിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, ജീവിതത്തിൽ ഉടനീളം നാം ജാഗ്രത പുലർത്തണമെന്ന് അവിടുന്ന് ഈ ഉപമയിലൂടെ നമ്മോടാവശ്യപ്പെടുന്നു. പ്രതീക്ഷിക്കാത്ത മണിക്കൂറിൽ വരുന്ന യജമാനനും, വൈകി വരുന്ന മണവാളനും, അതിന് ഉദാഹരണങ്ങളാണ്. യേശുവിന്റെ രണ്ടാമത്തെ ആഗമനവും ഇതിന് സാദൃശ്യമാണ്. അവിടെ വിധിയും,വേർതിരിവും, ശിക്ഷയും അവന്റെ കൈകളിലാണ്. ഒരുങ്ങിയിരിക്കുന്നവരും ഒന്നിനേയും കുറിച്ച് ചിന്തയില്ലാതെ എല്ലാം മറന്ന് ജീവിക്കുന്നവരും, രക്ഷയും ശിക്ഷയും സ്വീകരിക്കുന്ന Read More…

News

പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാര്‍ റാഫേല്‍ തട്ടില്‍

ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങള്‍ ആണ് സഭയുടെ മുഖമുദ്രയെന്നും സഭാമക്കളുടെ കുലീനത്വമാണ് അതിനു പിന്നിലെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഇരിങ്ങാലക്കുട രൂപതാദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ-ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇവിടത്തെ വൈദിക, സന്യസ്ത, അല്മായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും മാര്‍ തട്ടില്‍ പറഞ്ഞു. മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാര്‍ തട്ടിലിന് ഇരിങ്ങാലക്കുട Read More…

Daily Saints

വിശുദ്ധ ജോൺ ഗബ്രിയേൽ പെർബോയർ : സെപ്റ്റംബർ 11

1802-ൽ ഫ്രാൻസിലെ ലോട്ടിലെ പൂ എക്കിൽ പിയറി പെർബോയറിനും മേരി റിഗലിനും ജനിച്ച എട്ട് മക്കളിൽ ഒരാളായി ജനിച്ചു. ജീനിൻ്റെ സഹോദരങ്ങളിൽ അഞ്ചു പേർ സന്യാസജീവിതം തിരഞ്ഞെടുത്തു. 1816 ഇളയ സഹോദരനായ ലൂയിസ് വിൻസെൻഷ്യൻ സഭയിൽ ചേർന്നതോടെ മിഷനറിയാകാനുള്ള ആഗ്രഹം ഉടലെെടുത്തു. 1818 ൽ വിൻസെൻഷ്യൻ സഭയിൽ ചേരുകയും 1820 കുഞ്ഞി പൈതങ്ങളുടെ തിരുനാൾ ദിവസം സഭയുടെ നാലു വാഗ്ദാനങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തു. 1825 സെപ്റ്റംബർ 23-ന്, ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ ചാപ്പലിൽ, ലൂയിസ് Read More…

Meditations Reader's Blog

വിശ്വാസത്തിന്റെ ശക്തി

മർക്കോസ് 11 : 12 – 14,20 – 26വിശ്വാസം,പ്രാർത്ഥന,ക്ഷമ. വിശ്വാസ-അത്ഭുതത്തിനിടയിലും ദേവാലയ ശുദ്ധീകരണത്തെ വളരെ വിദഗ്ദ്ധമായി മർക്കോസ് അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന് അടിസ്ഥാനം വിശ്വാസമാണെങ്കിൽ ,അതിനു ഹൃദയവിശുദ്ധീകരണം അനിവാര്യമാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ ദേവാലയ ശുദ്ധീകരണത്തിലൂടെ. ഈ മൂന്ന് സംഭവങ്ങളും ഒരു സാൻഡ്‌വിച്ച് പോലെ അവതരിപ്പിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തിമരത്തിന്റെ സാധാരണ സ്വഭാവരീതിയനുസരിച്ചു,ഇലതൂർന്നാൽ ഫലം നിശ്ചയം എന്നാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ഒരു കപടതയുടെ പ്രതീകമായി അതു മാറിയില്ലേ? അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നിട്ടുപോലും അങ്ങനെ ഒരു പ്രതീതി അതു ജനിപ്പിച്ചു Read More…

Daily Saints Reader's Blog

ടോലെൻ്റിനോയിലെ വിശുദ്ധ നിക്കോളാസ് : സെപ്റ്റംബർ 10

1245-ൽ പോണ്ടാനോയിലെ സാൻ്റ് ആഞ്ചലോയിൽ വിശുദ്ധ നിക്കോളാസ് ജനിച്ചു. 18-ആം വയസ്സിൽ ഓർഡർ ഓഫ് ഹെർമിറ്റ്സ് ഓഫ് സെൻ്റ് 1274-ൽ, അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിനടുത്തുള്ള ടോലെൻ്റിനോയിലേക്ക് അദ്ദേഹത്തെ അയച്ചു.1274-ൽ, അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിനടുത്തുള്ള ടോലെൻ്റിനോയിലേക്ക് അദ്ദേഹത്തെ അയച്ചു. ദയയും സൗമ്യവുമായ പെരുമാറ്റം കാരണം, ആശ്രമ കവാടങ്ങളിലെ ദരിദ്രർക്ക് ദിവസേന ഭക്ഷണം നൽകാൻ മേലുദ്യോഗസ്ഥർ അദ്ദേഹത്തെ ഏൽപ്പിച്ചു, എന്നാൽ ചില സമയങ്ങളിൽ അദ്ദേഹം ഫ്രയറിയുടെ വ്യവസ്ഥകളാൽ സ്വതന്ത്രനായിരുന്നു. പ്രൊക്യുറേറ്റർ തൻ്റെ ഔദാര്യം പരിശോധിക്കാൻ മേലുദ്യോഗസ്ഥനോട് അപേക്ഷിച്ചു. ഒരിക്കൽ, ദീർഘമായ ഉപവാസത്തിനു ശേഷം Read More…

Meditations Reader's Blog

വിശ്വസ്തനായ ഭൃത്യൻ ദൈവദൃഷ്ടിയിൽ ഭാഗ്യവാനാണ്

മത്തായി 24 : 45 – 51സ്വർഗ്ഗസൗഭാഗ്യവാൻ. ഈ ഉപമ അവൻ തന്റെ ശിഷ്യന്മാരെ പൊതുവെ ഉദ്ദേശിച്ചു പറഞ്ഞതാണ്. കാരണം, ഇത് ഒരു പൊതുനിർദ്ദേശമാണ്. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, Read More…