Daily Saints Reader's Blog

വിശുദ്ധ ഇൻസ്‌വിത്ത് : സെപ്റ്റംബർ 12

കെൻ്റ് രാജ്യത്തിൻ്റെ രാജകുമാരിയായിരുന്നു ഇൻസ്‌വിത്ത്. 616 മുതൽ 640 വരെ കെൻ്റ് രാജാവായി ഭരിച്ചിരുന്ന അവളുടെ പിതാവ് ഈഡ്ബാൾഡ് ആയിരുന്നു. ഇൻസ്‌വിത്തിൻ്റെ മുത്തച്ഛൻ കെൻ്റിലെ എതെൽബെർട്ട് , ക്രിസ്ത്യൻ സ്നാനം സ്വീകരിച്ച ആംഗ്ലോ-സാക്സൺ ഇംഗ്ലണ്ടിലെ ആദ്യത്തെ രാജാവായിരുന്നു.

ഇൻസ്‌വിത്ത് തൻ്റെ പിതാവിൻ്റെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ആദ്യത്തെ കന്യാസ്ത്രീ മഠമായ ബെനഡിക്‌ടൈൻ ഫോക്ക്‌സ്റ്റോൺ പ്രിയറി സ്ഥാപിച്ചു. ഒരു വിജാതീയ രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ കെൻ്റിലെത്തി.

രണ്ടോ മൂന്നോ വർഷം മുമ്പ് വിജാതീയ രാജാവായ എഡ്വിനെ വിവാഹം കഴിച്ച സഹോദരി എതൽബർഹിൻ്റെ (എഥൽബർഗ) ഈ വിവാഹം എഡ്വിൻ്റെ മതപരിവർത്തനത്തിൽ കലാശിച്ചതായി ഈഡ്ബാൾഡ് അനുസ്മരിച്ചു. എന്നാൽ ഇൻസ്‌വിത്ത് വിവാഹം നിരസിച്ചു.

വിവാഹം കഴിക്കുന്നതിനുപകരം, ഈൻസ്വിത്ത് സന്യാസജീവിതത്തിൽ തൻ്റെ കൂട്ടാളികൾക്കൊപ്പം ആശ്രമത്തിൽ താമസിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈർമല്യവും പ്രാർത്ഥനയും എളിമയും ആ രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.