വാഗമൺ : വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണിൽ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.
Author: Web Editor
കരുണയുള്ളവരാകാം..
മത്തായി 18 : 21 – 35ക്ഷമയും..ദയയും.. കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ. നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല. പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. Read More…
വിശുദ്ധ മറ്റിൽഡ : മാര്‍ച്ച് 14
895-ൽ ജർമ്മനിയിലെ ഒരു രാജകുടുംബത്തിലാണ് മറ്റിൽഡ ജനിച്ചത്. ഒരു കോൺവെൻ്റിലെ മഠാധിപതിയായിരുന്ന മുത്തശ്ശിയാണ് അവളെ വളർത്തിയത്. പ്രാർത്ഥനയിലും ഭക്തിയിലും മറ്റിൽഡ ജീവിച്ചു. മറ്റിൽഡ ഹെൻറിയെ വിവാഹം കഴിച്ചു, അവർ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ ജർമ്മൻ സിംഹാസനത്തിൽ കയറി. അവളുടെ ന്യായവിധിയിലും നന്മയിലും വിശ്വാസമുണ്ടായിരുന്ന ഹെൻറിയെ ഒരിക്കലും അലോസരപ്പെടുത്താത്ത അവളുടെ ചാരിറ്റിയിൽ അവൾ ഉദാരമതിയായിരുന്നു. അവർക്ക് 5 കുട്ടികൽ ഉണ്ടായി. അവരിൽ ഒരാളായ ബ്രൂണോ ഒരു വിശുദ്ധൻ എന്നും അറിയപ്പെടുന്നു. മറ്റൊരാൾ, ഓട്ടോ, വിശുദ്ധ റോമൻ Read More…
കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം; ആരോപണ വിധേയനായ വിധി കര്‍ത്താവ് ജീവനൊടുക്കി
തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജി (52) യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവജനോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം Read More…
ഞായറാഴ്ച വരെ 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളത്തിലെ 9 ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ 9 ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് Read More…
ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി സർക്കാർ, ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണം
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു.
വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്തുന്ന ഗ്രാമ വിപണികൾക്ക് പ്രസക്തിയേറുന്നു : മാർ.ജോസഫ് കല്ലറങ്ങാട്ട്
പാലാ: വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കർഷക വിപണികളുടെ സവിശേഷതയെന്നും ഈ രംഗത്ത് നബാർഡിന്റെ പ്രോൽസാഹനങ്ങൾ ഏറെ മഹത്തരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ പള്ളിയുടെ Read More…
നമുക്കെതിരുനിൽക്കുന്നവരെ ശത്രുവായി കാണരുത്; സ്നേഹത്തോടെ ചേർത്തുനിർത്താം..
മത്തായി 18 : 15 – 20യേശുവിന്റെ മനോഭാവം നിൻ്റെ സഹോദരൻ തെറ്റ് ചെയ്യുകയാണെങ്കിൽ… നിന്നോട് തെറ്റ് ചെയ്തത് നിന്റെ സഹോദരനാണ്, വേറെ ആരുമല്ല എന്ന ബോധ്യം ആദ്യമുണ്ടാകണം. തെറ്റ് ചെയ്ത സഹോദരനെ തിരുത്തുക എന്നത് കടമയാണ്. പക്ഷെ, അതു വിവേകപൂർവ്വം ചെയ്യണം. അതിനു മൂന്നു ഘട്ടങ്ങളുണ്ട്. സഹോദരന്റെ തെറ്റു തിരുത്തൽ എപ്പോഴും ഏറെ കരുതലും, ശ്രദ്ധയും, രഹസ്യാത്മകവുമായിരിക്കണമെന്ന് അവൻ ഓർമിപ്പിയ്ക്കുന്നു. തെറ്റ് ചെയ്തവൻ തനിച്ചായിരിക്കുമ്പോൾ തിരുത്തുന്നത് “രഹസ്യാത്മകം” ആണ്. ഇതു ഫലം കാണുന്നില്ലെങ്കിൽ രണ്ട് സാക്ഷികളുടെ Read More…
വിശുദ്ധ എവുഫ്രാസ്യ: മാർച്ച് 13
തിയോഡോഷ്യസ് ഒന്നാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ആൻറിഗോണസിൻ്റെയും അദ്ദേഹത്തിൻ്റെ ഭാര്യ യൂഫ്രേഷ്യയുടെയും ഏക മകളായിരുന്നു എവുഫ്രാസ്യ. ആൻ്റിഗോണസ് മരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ വിധവയും ഇളയ മകളും നൂറ്റിമുപ്പത് കന്യാസ്ത്രീകളും ഉള്ള ഒരു ആശ്രമത്തിന് സമീപം ഈജിപ്തിൽ താമസിച്ചു. ഏഴാം വയസ്സിൽ, വ്രതമെടുത്ത് ആശ്രമത്തിൽ കന്യാസ്ത്രീയാകാൻ എവുഫ്രാസ്യ ആഗ്രഹിച്ചു. അവളുടെ അമ്മ കുട്ടിയെ മഠാധിപതിയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ, എവുഫ്രാസ്യ ക്രിസ്തുവിൻ്റെ ഒരു ചിത്രം എടുത്ത് ചുംബിച്ചു. “നേർച്ചയാൽ ഞാൻ എന്നെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ, അവളുടെ അമ്മ മറുപടി Read More…
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് Read More…










