ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭാരതം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും.

നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

error: Content is protected !!