തിയോഡോഷ്യസ് ഒന്നാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ആൻറിഗോണസിൻ്റെയും അദ്ദേഹത്തിൻ്റെ ഭാര്യ യൂഫ്രേഷ്യയുടെയും ഏക മകളായിരുന്നു എവുഫ്രാസ്യ. ആൻ്റിഗോണസ് മരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ വിധവയും ഇളയ മകളും നൂറ്റിമുപ്പത് കന്യാസ്ത്രീകളും ഉള്ള ഒരു ആശ്രമത്തിന് സമീപം ഈജിപ്തിൽ താമസിച്ചു. ഏഴാം വയസ്സിൽ, വ്രതമെടുത്ത് ആശ്രമത്തിൽ കന്യാസ്ത്രീയാകാൻ എവുഫ്രാസ്യ ആഗ്രഹിച്ചു. അവളുടെ അമ്മ കുട്ടിയെ മഠാധിപതിയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ, എവുഫ്രാസ്യ ക്രിസ്തുവിൻ്റെ ഒരു ചിത്രം എടുത്ത് ചുംബിച്ചു. “നേർച്ചയാൽ ഞാൻ എന്നെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ, അവളുടെ അമ്മ മറുപടി Read More…
Author: Web Editor
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് Read More…
അസാധ്യതകളെ സാധ്യതകളാക്കുന്ന വിശ്വാസം…
ലൂക്കാ 17 : 1 – 6നാം ഉൾക്കൊള്ളേണ്ട ജീവിതപാഠങ്ങൾ അപരന് ദുഷ്പ്രേരണ നല്കരുത്, മറ്റുള്ളവരോട് അളവില്ലാതെ ക്ഷമിക്കുക, ശക്തമായ വിശ്വാസത്തിന്നുടമകളാവുക.. ഇതെല്ലാമാണ് അവന്റെ ഉപദേശം. ഒന്നാമതായി, ദുഷ്പ്രേരണ നല്കരുത്. മറ്റൊരുവനെ പാപത്തിലേക്കോ, അവിശ്വാസത്തിലേക്കോ നയിക്കുന്ന, യാതൊരുവിധപ്രവൃത്തികളും, എന്നിൽനിന്നും ഉണ്ടാകാൻ പാടില്ല. തെറ്റുകളും ദുഷ്പ്രേരണകളും സ്വാഭാവികമാണ്. എന്നാൽ, അത് ഞാൻ മൂലം ഉണ്ടാകരുത് എന്ന് ഓരോവ്യക്തിയും തീരുമാനിച്ചാൽ, അതാണ് അനുചിതം. ഇത് ഏറെ ഗൗരമേറിയ തെറ്റാകയാലാകണം, അതിനുള്ള ശിക്ഷയെന്നവണ്ണം, ഒരിക്കലും ഒരു തിരിച്ചുവരവുപോലും അർഹിക്കാതെ, കഴുതയുടെ തിരികല്ലു Read More…
പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ
പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ Read More…
വിശുദ്ധ ഫിന : മാർച്ച് 12
സെറാഫിന എന്നറിയപ്പെടുന്ന സെൻ്റ് ഫിന, 1238-ൽ ഇറ്റലിയിലെ ടസ്കാനിയിലെ ഗിമിഗ്നാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. 1248-ൽ, ഫിനക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. അത് അവളുടെ ശരീരത്തെ ക്രമേണ തളർത്താൻ തുടങ്ങി. അവളുടെ അഗാധമായ വിശ്വാസം അവളുടെ വേദന ഒഴിവാക്കി. അവൾ കിടക്ക നിരസിച്ചു, പകരം ഒരു മരപ്പലകയിൽ കിടക്കാൻ തീരുമാനിച്ചു. അവളുടെ അസുഖ സമയത്ത്, അവൾക്ക് അവളുടെ പിതാവിനെ നഷ്ടപ്പെട്ടു, പിന്നീട് അവളുടെ അമ്മ ഗുരുതരമായ വീഴ്ചയെ തുടർന്ന് മരിച്ചു. ഈ ദൗർഭാഗ്യവും കടുത്ത ദാരിദ്ര്യവും Read More…
വന്യമൃഗശല്യത്തിനു ശ്വാശ്വത പരിഹാമുണ്ടാകണം: കെ.സി.വൈ.എം വിജയപുരം രൂപത
കുട്ടിക്കാനം: വന്യമൃഗശല്യത്തിനു ശ്വാശ്വതപരിഹാമുണ്ടാകണമെന്നു കെ.സി.വൈ.എം വിജയപുരം രൂപത ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിനെതിരെയായി കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം ടൗണിൽ നടത്തിയ പന്തം കൊളുത്തി സമരം പീരുമേട് ഫോറോന വികാരി. റവ. ഫാ.ജോസ് കുരുവിള കാടൻതുരുത്തേൽ ഉത്ഘാടനം ചെയ്തു. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷനായിരുന്നു. കെ.സി.വൈ.എം വിജയപുരം രൂപത അസോ. ഡയറക്ടർ ഫാ.ജിതിൻ കോട്ടമേട്, കെ.സി.വൈ.എം വിജയപുരം രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, കെ.സി വൈ.എം ലാറ്റിൻ സംസ്ഥാന ജന. സെക്രട്ടറി ജോസ് വർക്കി, Read More…
CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു
പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര Read More…
വന്യജീവി ആക്രമണം; പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക
പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…
കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം
കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍
തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.










