മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍

തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.

error: Content is protected !!