കുട്ടിക്കാനം: വന്യമൃഗശല്യത്തിനു ശ്വാശ്വതപരിഹാമുണ്ടാകണമെന്നു കെ.സി.വൈ.എം വിജയപുരം രൂപത ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിനെതിരെയായി കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം ടൗണിൽ നടത്തിയ പന്തം കൊളുത്തി സമരം പീരുമേട് ഫോറോന വികാരി. റവ. ഫാ.ജോസ് കുരുവിള കാടൻതുരുത്തേൽ ഉത്ഘാടനം ചെയ്തു.
കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷനായിരുന്നു. കെ.സി.വൈ.എം വിജയപുരം രൂപത അസോ. ഡയറക്ടർ ഫാ.ജിതിൻ കോട്ടമേട്, കെ.സി.വൈ.എം വിജയപുരം രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, കെ.സി വൈ.എം ലാറ്റിൻ സംസ്ഥാന ജന. സെക്രട്ടറി ജോസ് വർക്കി, കെ.സി.വൈ എം സംസ്ഥാന സെക്രട്ടറി സുബിൻ.കെ. സണ്ണി, രൂപത വൈസ് പ്രസിഡന്റ് സലോമി ദാസ്,രൂപത സെക്രട്ടറി അനു വിൻസെന്റ്, സാന്ദ്ര സണ്ണി,എന്നിവർ സംസാരിച്ചു.