Daily Saints Reader's Blog

ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം

പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…

News Social Media

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.  ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…

Meditations Reader's Blog

ദൈവകരുണയിൽ ആശ്രയിക്കാം…

മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…

Daily Saints Reader's Blog

ഏപ്രിൽ 8 : വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട്

വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട് ഏഴ് മക്കളിൽ അഞ്ചാമതായി 1751-ൽ ജനിച്ചു. കുട്ടിക്കാലത്ത് ദിവ്യബലിയിൽ അവൾ യേശുവിനോട് വലിയ സ്നേഹം വളർത്തി. 16 വയസ്സുള്ളപ്പോൾ, അവൾ തൻ്റെ കുടുംബത്തെ സഹായിക്കാൻ പഠിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ പിതാവിനെതിരായ ഒരു കൊലപാതകശ്രമം കാരണം, അവൾ 30 വർഷമായി വളരെ മോശമായ ആരോഗ്യനിലയിലായി. ഈ സമയത്ത് അവൾ വളരെ ക്ഷമയുള്ളവളായിരുന്നു, അവളുടെ എല്ലാ കഷ്ടപ്പാടുകളും ദൈവത്തിന് സമർപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, വിശ്വസ്തരായ പുരോഹിതരുടെ ഒളിത്താവളമായി ജൂലി തൻ്റെ വീട് തുറന്നു. Read More…

News Social Media

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ നടത്തുന്ന അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ Read More…

News Social Media

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ : ഏപ്രിൽ 7

വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ഏപ്രിൽ 30 ന് ഫ്രാൻസിലെ റീംസിൽ ജനിച്ചു. അദ്ദേഹം പാരീസിൽ പഠിച്ചു. 1678-ൽ പൗരോഹിത്യം സ്വീകരിച്ചു. ദരിദ്രർക്കൊപ്പമുള്ള പ്രവർത്തനത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു. അക്കാലത്ത് മിക്ക കുട്ടികൾക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലായിരുന്നു. ഈ ലോകത്തിലായാലും പരലോകത്തായാലും “രക്ഷയിൽ നിന്ന് വളരെ അകലെ” എന്ന് തോന്നുന്ന ദരിദ്രരുടെ ദുരവസ്ഥയിൽ പ്രേരിതനായി, സ്വന്തം കഴിവുകളും ഉന്നത വിദ്യാഭ്യാസവും കുട്ടികളുടെ സേവനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1680-ൽ ക്രിസ്ത്യൻ സ്കൂളുകളിലെ സഹോദരങ്ങളുടെ കൂട്ടായ്മ സ്ഥാപിച്ചു. Read More…

News Social Media

വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം

പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…

Meditations Reader's Blog

പ്രചനങ്ങളുടെ പൂർത്തീകരണമായ ഈശോ..

ലൂക്കാ 24 : 44 – 48ശിഷ്യത്വവും സാക്ഷ്യവും. പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ ശിഷ്യഗണങ്ങളും. Read More…

News Social Media

ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024) ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്‌. 1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് Read More…