News Social Media

കെ സി വൈ എൽ പുതുവേലി യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലി യൂണിറ്റിന്റെ പ്രവർത്തന വർഷം ‘പുതുയുഗം’ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

പ്രവർത്തനവർഷ മാർഗ്ഗരേഖ പ്രകാശനം ബഹു വികാരി ഫാ. ജോസഫ് ഈറാഴത്തു നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ഭാരവാഹികളായ അമൽ സണ്ണി, അലൻ ജോസഫ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഫോറോന യൂണിറ്റ് ഭാരവാഹികൾ, ഡയറക്ടർ ബ്ലെസ്സൺ ജോയ്, സി അഡ്വൈസർ സി.ടോണി എസ് ജെ സി എന്നിവർ നേതൃത്വം നൽകി.