Meditations Reader's Blog

വിശ്വാസത്തോടെ പ്രാർത്ഥിക്കാം

മർക്കോസ് 10 : 46 – 52ഉൾക്കാഴ്ച ഉൾക്കണ്ണാൽ അവനെ കണ്ടു തിരിച്ചറിഞ്ഞവനാണ് ബർത്തിമേയൂസ്. ആൾക്കൂട്ടത്തിന്റെ ശകാരത്തെപ്പോലും ഗൗനിക്കാത്ത, അത്ര ആഴമായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാവണം, കാഴ്ചയുള്ളവർ പോലും അംഗീകരിച്ചു ഏറ്റുപറയാത്ത സത്യം, “ദാവീദിന്റെ പുത്രനായ മിശിഹാ” എന്നത്, അവൻ വിളിച്ചു പറഞ്ഞു അപേക്ഷിക്കുന്നത്. രണ്ടു സ്വഭാവരീതിയുള്ള ഒരേ ജനക്കൂട്ടത്തെ നാം ഇവിടെ കാണുന്നു. ആദ്യം നിരുത്സാഹപ്പെടുത്തുകയും, പിന്നീട് അതേ ജനം അവനെ യേശുവിന്റെ അടുക്കലെത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മിലും ഒരുപക്ഷേ, ഈ ആൾക്കൂട്ടമനോഭാവമുണ്ട്. തരത്തിനനുസരിച്ചു നിറം Read More…

News Social Media

ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം: സർക്കാരിനെതിരെ താമരശ്ശേരി ബിഷപ്പ്

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുത്. വന്യജീവി ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരണപ്പെടുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ. ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി Read More…

Daily Saints Reader's Blog

വിശുദ്ധ കോളെറ്റ് : മാർച്ച് 6

ഫ്രാൻസിലെ പിക്കാർഡി മേഖലയിലെ കോർബി ഗ്രാമത്തിൽ 1381 ജനുവരി 13 ന് വിശുദ്ധ കോളെറ്റ് ജനിച്ചു. കോർബിയിലെ സെൻ്റ് കോളെറ്റ് ഒരു മരപ്പണിക്കാരൻ്റെ മകളായിരുന്നു. അവളുടെ ജനനസമയത്ത് അവളുടെ മാതാപിതാക്കൾക്ക് ഏകദേശം 60 വയസ്സായിരുന്നു. അവൾ 17-ാം വയസ്സിൽ അനാഥയായിത്തീർന്നു. ഒരു ബെനഡിക്റ്റൈൻ മഠാധിപതിയുടെ സംരക്ഷണയിൽ ജീവിച്ചു. കോളെറ്റിൻ്റെ രക്ഷാധികാരി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ കോലെറ്റ് മതപരമായ ജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ടു. കോർബിയിലെ സെൻ്റ് കോളെറ്റ് യഥാർത്ഥത്തിൽ ബെഗ്വിൻസിലും ബെനഡിക്റ്റൈൻസിലും ചേരാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. Read More…

News Social Media

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ ലോഗൗട്ട് ആയി

മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്. ലോ​ഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോ​ഗിന് ശ്രമിക്കുമ്പോൾ‌ ലോ​ഗിൻ ചെയ്യാൻ‌ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​​ഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ‌ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.

News Social Media

വന്യമൃഗ ആക്രമണത്തിൽ രണ്ട് ജീവൻകൂടി പൊലിഞ്ഞു; കക്കയത്ത് ജീവനെടുത്തത് കാട്ടുപോത്ത്, വാഴച്ചാലിൽ കാട്ടാന

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്ന് രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി Read More…

News Social Media

റേഷൻ കടകളുടെ സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് Read More…

Daily Saints Reader's Blog

വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി: മാര്‍ച്ച് 5

ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി. നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് Read More…

Meditations Reader's Blog

ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….

ലൂക്കാ 11 : 33 – 41ഹൃദയം പ്രകാശിക്കട്ടെ അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും. അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, Read More…

News Social Media

കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശം; ‘ഇന്‍തിഫാദ’ നീക്കംചെയ്യണം

കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വെസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ Read More…

Daily Prayers

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ Read More…