Daily Saints Reader's Blog

വിശുദ്ധ പീറ്റർ ക്ലാവർ: സെപ്റ്റംബർ 9

1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ പീറ്റർ ക്ലാവർ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയ്യാറായി.

1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്. ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്.

അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പീറ്റർ തയ്യാറായി.

1654 സെപ്റ്റംബർ എട്ടാം തീയതി മരണമടഞ്ഞു. 1851 ജൂലൈ 16 ന് പയസ് ഒൻപതാമൻ മാർപ്പാപ്പ പീറ്റർ ക്ലാവറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1888 പോപ് ലിയോ പതിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 ന് വിശുദ്ധ പീറ്റർ ക്ലാവറുടെ തിരുനാൾ ആഘോഷിക്കുന്നു.