ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു.
വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു.
അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.