യോഹന്നാൻ 3 : 4 – 12സ്നാപകന്റെ ആഹ്വാനം യേശുവിന്റെ പരസ്യജീവിതത്തിനൊരുക്കമായുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് സ്നാപകയോഹന്നാൻ. അവന്റെ വസ്ത്രധാരണവും ഭക്ഷണക്രമവും തികച്ചും ഒരു പ്രവാചകന്റേത് തന്നെ. മാനസാന്തരത്തിന്റെ ആഹ്വാനവുമായാണ് സ്നാപകന്റെ വരവ്. അത് യുഗാന്ത്യോന്മുഖ ചിന്തയാണ്. അവൻ ആളുകളെ സ്നാനപ്പെടുത്തുകയും, പ്രവൃത്തികളിൽ അധിഷ്ഠിതമായ ഫലം പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നവീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവ് പ്രവൃത്തികളിൽ നിന്നും വ്യക്തമാകും. ഫരിസേയരേയും സദുക്കായരേയും അവരുടെ നിയമസംഹിതകളേയും അവൻ രൂക്ഷമായി വിമർശിക്കുന്നു. പാരമ്പര്യങ്ങളിൽ വമ്പ് പറഞ്ഞു ജീവിച്ചാൽ, രക്ഷ കരഗതമാക്കാൻ Read More…
Sample Page
നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങൾ കുട്ടികൾക്കുണ്ടാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ
പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…
നിർമ്മിത ബുദ്ധിയും ദൈവം നമുക്ക് ദാനമായി നൽകിയ ചിന്താ ശക്തിയും
സിസ്റ്റർ ജോസിയ SD എന്റെ ഫോണിലും വന്നു “നീലവട്ടം” എല്ലാവരുടേം ഫോണിൽ വന്നു കാണുമല്ലോ അല്ലേ.. കിട്ടിയ വഴി കുറെ പൊട്ടത്തരങ്ങൾ അങ്ങോട്ട് ചോദിച്ചു… നല്ല ഉത്തരങ്ങളും കിട്ടി. അപ്പൊ ചിന്ത വന്നു, ഈ Artificial Intelligence Original Intelligence നെ വിഴുങ്ങുമോ? എങ്ങനെ ഇതിനെ Co related ആക്കാം? ഒന്നറിയാം ORIGINAL IS ALWAYS ORIGINAL നിർമ്മിതം എപ്പോഴും നിർമ്മിതം തന്നെ.. നിർമ്മിതവും ഒറിജിനലും കൂടി മിക്സ് ആയി ഓരോന്ന് ആലോചിച്ചു തല ചൂടായപ്പോ മനോഹരമായ Read More…
പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരം. ഡോ. എൻ. ജയരാജ് എം എ ൽ. എ
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങിയ പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം. എ ൽ. എ. പടനിലം SMYM ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ” പടനിലം ഇനി പൂനിലയം ” എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. SMYM യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പാമ്പൂരി അധ്യക്ഷനായിരുന്നു. പടനിലം പള്ളി വികാരി ഫാ. സിബി Read More…
റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍ :ജൂൺ 30
യേശുവിന്റെ മരണത്തിന് ശേഷം പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോമില്‍ ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അവർ “വിജാതീയരുടെ അപ്പോസ്തലൻ” (റോമർ 15:20) ആയി പരിവർത്തിതരായിരുന്നില്ല. എ ഡി 57-58-ൽ തൻ്റെ മഹത്തായ കത്ത് എഴുതിയ സമയത്ത് പൗലോസ് അവരെ സന്ദർശിച്ചിരുന്നില്ല. റോമിൽ ഒരു വലിയ ജൂത ജനസംഖ്യ ഉണ്ടായിരുന്നു. യഹൂദരും യഹൂദ ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കത്തിൻ്റെ ഫലമായി, 49-50 എ.ഡി.യിൽ ക്ലോഡിയസ് ചക്രവർത്തി എല്ലാ ജൂതന്മാരെയും റോമിൽ നിന്ന് പുറത്താക്കി. എ ഡി 64 ജൂലൈയിൽ Read More…
വിശുദ്ധ പത്രോസ് വിശുദ്ധ പൗലോസ് : ജൂൺ 29
ജൂൺ 29 ന് വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ സഭ ആഘോഷിക്കുന്നു. പത്രോസും പൗലോസും യേശുവിൻ്റെ സുഹൃത്തുക്കളായിരുന്നു.എന്നാൽ അവരുടെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. ഗലീലിയിലെ മത്സ്യത്തൊഴിലാളിയായ പത്രോസിന് ആദ്യം പേരിട്ടത് ശിമയോൻ എന്നാണ്. എന്നാൽ യേശു അവന് നൽകിയത് ‘പത്രോസ്’ എന്നാണ്. അതായത് ‘പാറ’. ഈ പാറയിൽ തൻ്റെ പള്ളി പണിയുമെന്ന് യേശു പത്രോസിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളി എന്ന ജോലി ഉപേക്ഷിച്ച് തന്നെ അനുഗമിക്കാൻ യേശു പീറ്ററിനെ വിളിച്ചു. പന്ത്രണ്ട് അപ്പോസ്തലന്മാർ (യേശുവിൻ്റെ പ്രത്യേക സുഹൃത്തുക്കൾ). Read More…
വിശുദ്ധ ഇറനേവൂസ് : ജൂണ്‍ 28
കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നാണ് വി. ഇറനേവൂസ് അറിയപ്പെടുന്നത്. ഏഷ്യാമൈനറില്‍ (ടര്‍ക്കി) ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. സ്മിര്‍ണായിലെ ബിഷപ്പും സുവിശേഷകനായ വി. യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനുമായിരുന്ന വി. പൊളിക്കാര്‍പ്പിനെ യുവാവായ ഇറനേവൂസ് കണ്ടുമുട്ടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പൗരോഹിത്യം സ്വീകരിച്ച ഇറനേവൂസ്, അന്ന് ഗോളിലെ മുഖ്യനഗരമായിരുന്ന ലിയോണ്‍സില്‍ ബിഷപ്പായിരുന്ന വി. പൊത്തീനൂസിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു.177-ല്‍ മാര്‍ക്കസ് അവുറേലിയസ് ചക്രവര്‍ത്തിയായി. അദ്ദേഹം ലിയോണ്‍സില്‍ കിരാതമായ മതപീഡനം ആരംഭിച്ചു. അനേകം വൈദികര്‍ തടവിലാക്കപ്പെട്ടു. സ്വതന്ത്രനായിരുന്ന യുവവൈദികന്‍ ഇറനേവൂസിനെ Read More…
പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…
കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങൾ : സി. ജോൺ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി
ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ Read More…
അലെക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറില്‍ : ജൂൺ 27
എഫേസൂസു സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായി അദ്ധ്യക്ഷത വഹിച്ചു. നെസ്റേറാറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു വഴിതെളിച്ച വേദപാരംഗതനാണു വിശുദ്ധ സിറില്‍. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശതാബ്ദി പ്രമാണിച്ചു 1944-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ എഴുതിയ ചാക്രിക ലേഖനത്തില്‍ വിശുദ്ധ സിറിലിനെ പൗരസ്ത്യസഭയുടെ അലങ്കാരമെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അലെക്സ്സാന്‍ഡ്രിയായിലെ തെയോഫിലൂസു മെത്രാപ്പോലീത്തായുടെ സഹോദരപുത്രനാണു സിറില്‍. പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പു കുറേനാള്‍ മരുഭൂമിയില്‍ ഏകാന്ത ജീവിതം നയിച്ചു. ആവേശഭരിതനായിരുന്നു സിറില്‍. കൊണ്‍ സ്‌ററാന്റിനോപ്പിളിലെ മെത്രാപ്പോലീത്താ ആയിരുന്ന നെസ്‌റേറാറിയസ്സിനെ സ്ഥാന ഭ്രഷ്ടനാക്കി Read More…










