യോഹന്നാൻ 20 : 24 – 29വിശ്വാസടിസ്ഥാനം അടയാളങ്ങളാണോ? തോമാശ്ലീഹാ അത്ര ആഴമുള്ള വിശ്വാസിയായിരുന്നോ? എങ്കിൽ സംശയിച്ചതെന്തിന്?നമുക്ക് വിശ്വാസം പകർന്നുതന്നു എന്ന അർത്ഥത്തിലാണ്, അദ്ദേഹം നമ്മുടെ വിശ്വാസപിതാവായത്. വിശ്വാസത്തിൽ സംശയമല്ലാ തോമസിന് ഉണ്ടായത്, മറിച്ച് താൻ ഏറെ സ്നേഹിക്കുന്നവനെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു. അല്ലായിരുന്നെങ്കിൽ പിന്നീട് അവനെ പ്രഘോഷിച്ചു വീര മൃത്യുവരിക്കില്ലായിരുന്നു. സഹശിഷ്യർ ഉത്ഥിതനെ കണ്ടത് വിവരിക്കുന്നുണ്ടെങ്കിലും അതിലേറെ പിടിവാശിയോടെ അവൻ കാത്തിരുന്നു,ഉത്ഥിതദർശനത്തിനായി. ഇങ്ങനെ ചിന്തിച്ചാൽ തോമായുടെ വാശിയിൽ ഒരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല,അതു ന്യായവും യുക്തവുമാണ്.അതുകൊണ്ടാവണം Read More…
Sample Page
ധൈര്യം പതഞ്ഞു നിന്ന ജീവിതം: ദുക്റാന തിരുനാൾ
ചില ദുക്റാന ചിന്തകൾഫാ. ജയ്സൺ കുന്നേൽ mcbs ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ 2022 ൽ അവളുടെ വിശ്വാസത്തിൻ്റെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു. പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: Read More…
പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി നടത്തപ്പെട്ടു
എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു. രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ മാർഗംകളിയും Read More…
പ്രവാസി സമൂഹത്തിന് കരുത്തും പ്രചോദനവുമായി: ‘യൂറോ ക്ലേരോ 2024’
മാഡ്രിഡ്: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍ സേവനം ചെയ്യുന്ന വൈദീകരുടെ വാര്‍ഷിക ധ്യാനവും സമ്മേളനവും – ‘യൂറോ ക്ലേരോ 2024’ – ജൂണ്‍ 10 മുതല്‍ 14 വരെ തിയ്യതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ വച്ച് നടന്നു. മാഡ്രിഡ് ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ ജോസ് കോബോ കാനോ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സ്നേഹത്തിന്റെ ഐക്യത്തില്‍ യൂറോപ്പിലെ സീറോ മലബാര്‍ പ്രവാസി വിശ്വാസികള്‍ക്ക് തനിമയുള്ള വിശ്വാസവും പാരമ്പര്യങ്ങളും ഒപ്പം വൈവിധ്യതകളും കാത്തു സൂക്ഷിക്കാനാവട്ടെ എന്ന് സ്പെയിനിലെ Read More…
വിശുദ്ധ പ്രോസസ്, വിശുദ്ധ മാർട്ടിനിയൻ: ജൂലൈ 2
ജൂലൈ 2 ന് സഭ ആഘോഷിക്കുന്ന വിശുദ്ധന്മാരാണ് പ്രോസസ്സും മാർട്ടിനിയനും. വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്. അവരില്‍ കുറച്ച് പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. Read More…
ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ
കേരളത്തിൽ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും, ഭിന്നിപ്പുണ്ടാക്കാൻ കരുക്കൾ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണ്. അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭാ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണ്. “മത മേലധ്യക്ഷന്മാരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്തു” എന്നാണ് ശ്രീ Read More…
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലായ് ഒന്നിന് അതിശക്തമായ മഴയ്ക്കും ജൂലായ് ഒന്നുമുതൽ മൂന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകലും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് Read More…
മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; നാല് പേർക്ക് രോഗബാധ
മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിഗല്ല സ്ഥിരീകരിച്ചിരുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുൾപ്പെടെ 127 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില Read More…
KCYL മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു
കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…
വിശുദ്ധ ഒലിവർ പ്ലങ്കറ്റ്: ജൂലൈ 1
ഒലിവർ പ്ലങ്കറ്റ് ജനിച്ചത് ലോഫ്‌ക്രൂ കോ മീത്തിലാണ്. അദ്ദേഹത്തിൻ്റെ കുടുംബം ലൗത്ത്, റോസ്‌കോമൺ, ഫിംഗാൽ എന്നിവരുമായും മീത്തിൽ നിന്നുള്ള ഡൻസനി പ്രഭുവുമായും ബന്ധപ്പെട്ടിരുന്നു. സെൻ്റ് മേരീസ് ഡബ്ലിനിലെ കസിൻ പാട്രിക് പ്ലങ്കറ്റ് അബോട്ടിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. ഐറിഷ് കോൺഫെഡറേറ്റ് യുദ്ധങ്ങളുടെ സമയത്ത് പ്ലങ്കറ്റ് കുടുംബം കോൺഫെഡറേഷൻ ഓഫ് അയർലൻഡ് എന്നറിയപ്പെടുന്ന റോമൻ കാത്തലിക് പ്രസ്ഥാനത്തിൽ ഏർപ്പെട്ടിരുന്നു. ഈ പ്രസ്ഥാനത്തിൻ്റെ മാർപ്പാപ്പയുടെ പ്രതിനിധി റോമൻ പ്രസംഗകലാകാരനായ ഫാദർ സ്‌കാരാമ്പി ആയിരുന്നു. ഫാദർ സ്‌കാരാമ്പിയുടെ സംരക്ഷണയിൽ യുവ Read More…










