2025 ഒക്ടോബർ 9-ന്, ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ “ദിലെക്സി തേ” (“ഞാൻ നിന്നെ സ്നേഹിച്ചു”) പുറത്തിറക്കി. ദരിദ്രരെയും ദുർബലരെയും സേവിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു എന്നതാണ് ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ സവിശേഷത. 121 ഖണ്ഡികകൾ ഉള്ള ഈ രേഖ, “ദരിദ്രരിൽ, ദൈവം നമ്മോട് സംസാരിക്കുന്നത് തുടരുന്നു” (5) എന്ന് പ്രസ്താവിക്കുന്ന സുവിശേഷ സന്ദേശത്തിലും സഭയുടെ സാമൂഹിക സിദ്ധാന്തത്തിലും വേരൂന്നിയതാണ്. “ദരിദ്രർക്കുള്ള മുൻഗണനയെക്കുറിച്ചു” പോപ്പ് ലെയോ അടിവരയിട്ടു പറയുന്നു: “മുൻഗണന’ ഒരിക്കലും മറ്റ് വിഭാഗങ്ങളോടുള്ള Read More…
Sample Page
“ഞങ്ങൾക്ക് ശബ്ദമില്ല, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക…”
മാത്യു ചെമ്പുകണ്ടത്തിൽ നൈജീരിയയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 32 ക്രിസ്ത്യാനികളാണ് കൊല്ലപ്പെടുന്നത്. 2025-ലെ ആദ്യത്തെ 220 ദിവസങ്ങളിൽ (2025 ജൂലൈ വരെ) നൈജീരിയയിൽ 7,000-ത്തോളം ക്രൈസ്തവർ ഇസ്ളാമിക തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതായാണ് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ കാണുന്നത്. നൈജീരിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് നൽകുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ 145 കത്തോലിക്കാ പുരോഹിതന്മാരെയാണ് ഇസ്ളാമിക ജിഹാദി തീവ്രവാദികൾ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത്. ഇതേ കാലയളവിൽ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350-ഓളം Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-11
അമ്മയോടൊപ്പംദിവസം 11 – അപ്പൊസ്തലപ്രവര്‍ത്തനങ്ങള്‍ 1 : 14 “അവർ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.”(അപ്പൊസ്തലപ്രവര്‍ത്തനങ്ങള്‍ 1 : 14) യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാർ ഒരു മുറിയിൽ ഒത്തു കൂടി. അവർ ഭയത്തിലും ആശയക്കുഴപ്പത്തിലും ആയിരുന്നു — ഇനി എന്ത് ചെയ്യും എന്നറിയാതെ. അവിടെ മറിയം ഉണ്ടായിരുന്നു. അവൾ ദൈവത്തിന്റെ പദ്ധതിയെ തുടക്കം മുതൽ കണ്ടവളാണ് — ഗബ്രിയേൽ ദൂതന്റെ സന്ദേശത്തിൽ നിന്നു തുടങ്ങി കാൽവരി വരെ. Read More…
യുവജന മുന്നേറ്റങ്ങൾക്കെല്ലാം വിത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു…
വിപിൻ ജോസഫ് 2025ാം ആണ്ടിൻ്റ അവസാന പാതത്തിലൂടെ സഞ്ചരിക്കുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന യുവജന മുന്നേറ്റങ്ങൾക്കെല്ലാം മുൻ അനുഭവങ്ങളിലേതിൽ നിന്ന് വിത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു. നീതി നിഷേധിക്കുന്ന ഭരണ വിഭാഗത്തെ രാവിരുട്ടി വെളുക്കുമ്പോൾ താഴെയിറക്കുവാനും, സാംസ്കാരിക ക്രമീകരണം- എന്ന വാക്കിനെ മാറ്റി നിർത്തി ലോക രാജ്യങ്ങളിലൂടെ നടക്കുന്ന കുടിയേറ്റങ്ങൾക്കും, ഒരു കാലഘട്ടം ദുഷ്കരം എന്ന് തലക്കെട്ട് കൊടുത്തതിനെയൊക്കെയും നിഷ്പ്രയാസം എന്ന ഹാഷ് ടാഗിലേക്ക് തിരുത്തി എഴുതുവാനും ഈ ജെൻസി കാലഘട്ടത്തിന് സാധിക്കുന്നു എന്നത് നവമാധ്യമ സംസ്കൃതി രൂപപ്പെടുത്തുന്ന അനന്ത Read More…
മാധ്യമങ്ങൾക്കു ഭ്രാന്തു പിടിച്ചാൽ…
ജോഷിയച്ചൻ മയ്യാറ്റിൽ താമരശ്ശേരി രൂപതാമെത്രാൻ ഇറക്കിയ ഉത്തരവ് താഴെ കൊടുത്തിരിക്കുന്നു. ഇത് ‘വിചിത്രം’ ആയി മാതൃഭൂമി ദിനപ്പത്രം വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? എനിക്ക് ഒട്ടും മനസ്സിലായില്ല… Order: 367/2025ദൈവാലയ തിരുക്കർമ്മങ്ങൾ – ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ! 1.ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ കുടുംബനാഥൻ /കുടുംബനാഥ മുൻകൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചൻ നൽകുന്ന നിർദ്ദേശങ്ങൾ കുടുംബനാഥൻ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാൻ വരുന്നവരെ മുൻകൂട്ടി അറിയിക്കുകയും വേണം. 2.തിരുക്കർമ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്‌സിനും രണ്ട് Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-10
അമ്മയോടൊപ്പംദിവസം 10 – യോഹന്നാൻ 19:26–27 “യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.”(യോഹന്നാന്‍ 19 : 26-27) ക്രൂശിനരികിൽ അമ്മ നില്ക്കുന്നു — ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്.മകനായ യേശുവിൻ്റെ വേദനയിലും മരണത്തിലും അമ്മ അവിടെയുണ്ട്, കൂടെ ഉണ്ട്.മറിയം വിലപിക്കുന്നില്ല, Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-09
അമ്മയോടൊപ്പംദിവസം 9 – യോഹന്നാൻ 2:3–5 “യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.“(യോഹന്നാന്‍ 2 : 3-5). കാനായിലെ വിവാഹം യേശുവിന്റെ ആദ്യ അത്ഭുതത്തിന്റെ അരങ്ങാണ്. വിവാഹത്തിൽ വീഞ്ഞ് തീർന്നത് സാമൂഹികമായി വലിയ അപമാനമായിരുന്നു. അതിനിടയിൽ, എല്ലാം ശ്രദ്ധയോടെ കാണുന്ന ഒരാൾ ഉണ്ടായിരുന്നു — മറിയം. അവൾ പ്രശ്നം കണ്ടു, Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-08
അമ്മയോടൊപ്പംദിവസം 8 – ലൂക്കാ 2:19 “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” -ലൂക്കാ 2 : 19 യേശുവിന്റെ ജനനത്തിന്റെ അത്ഭുതമായ രാത്രിയിൽ ഇടയന്മാർ വന്ന്, ദൂതന്മാരുടെ സന്ദേശം പറഞ്ഞുകൊണ്ടു മടങ്ങി. ആ ദൈവീയ സംഭവങ്ങൾ എല്ലാം മറിയം ശ്രദ്ധയോടെ കേട്ടു. അവൾ ഉടനെ പ്രതികരിച്ചില്ല, ആശയകുഴപ്പമുണ്ടായിട്ടില്ല, മറിച്ച് ആ വാക്കുകൾ തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ഇവിടെ നമുക്ക് മറിയത്തിന്റെ ഒരു അത്യന്തം ആഴമുള്ള ഗുണം കാണാം — ധ്യാനിക്കുന്ന ഹൃദയം. Read More…
പ്രശസ്ത കവിയും കലാകാരനുമായ കൂമ്പാറ ബേബി സാർ (68) അന്തരിച്ചു…
കോഴിക്കോട്: കൂമ്പാറ നിവാസിയും, സാഹിത്യ-കലാ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ബേബി ജോസഫ് (68), കൂമ്പാറ ബേബി എന്ന പേരിൽ അറിയപ്പെടുന്ന പാലക്കതടത്തിൽ ബേബി നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇന്ന് (2025 ഒക്ടോബർ 7) അന്ത്യം സംഭവിച്ചത്. കൂമ്പാറയിലെ പാലക്കതടത്തിൽ പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മൂത്തമകനാണ് അദ്ദേഹം. സാഹിത്യ-കലാ സംഭാവനകൾ ഒരു കവി, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ ബേബി ജോസഫ് ശ്രദ്ധേയനായിരുന്നു. മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം, ദീർഘകാലം ആകാശവാണിയിലെ എഴുത്തുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. കലയെയും Read More…
ജപമാല കണ്ട് തിരിച്ചു നടന്ന കൊലയാളി…
ഫാ. ജയ്സൺ കുന്നേൽ MCBS പരിശുദ്ധ ദൈവമാതാവു വിശുദ്ധ ഡോമിനിക്കിനു ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ നൽകി അതിൽ ഒന്നാമത്തേത് “ഭക്തിപൂർവം ജപമാല ചൊല്ലുന്നവർക്ക് എന്റെ പ്രത്യേക സംരക്ഷണവും പ്രസാദവരങ്ങളും നൽകുന്നതാണെന്ന് ഞാൻ വാഗ്‌ദാനം ചെയ്യുന്നു.” എന്നതാണ് .ജപമാല നൽകിയ സംരക്ഷണത്തെകുറിച്ചുള്ള ഒരുഅതിശയിപ്പിക്കുന്ന സാക്ഷ്യം. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ ഭീകരാന്തരീക്ഷം സൃഷ്ടി്ച്ചിരുന്ന ഒരു സീരിയൽ കൊലയാളി ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി എന്ന ടെഡ് ബണ്ടി. 1974-നും 1978-നും ഇടയിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും Read More…










