News Reader's Blog Social Media

വിശ്വാസത്തിന്റെ നിറവിൽ 365 ദിനങ്ങൾ; വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പ​​ള്ളി

ചെ​​മ്മ​​ല​​മ​​റ്റം: ഒ​​രു വ​​ർ​​ഷം മു​​ഴു​​വ​​ൻ മു​​ട​​ങ്ങാ​​തെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​തൃ​​കാ​​പ​​ര​​മാ​​യ ആ​​ദ​​ര​​വു​​മാ​​യി ചെ​​മ്മ​​ല​​മ​​റ്റം പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ​​ള്ളി. മ​​ഴ​​യും മ​​ഞ്ഞും ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളും വ​​ക​​വ​​യ്ക്കാ​​തെ 365 ദി​​വ​​സ​​വും അ​​ൾ​​ത്താ​​ര​​യോ​​ടു ചേ​​ർ​​ന്നു​​നി​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത 13 സ​​ൺ​​ഡേ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ഇ​​ട​​വ​​ക സൈ​​ക്കി​​ളു​​ക​​ൾ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​​യ​​ത്.

കു​​ട്ടി​​ക​​ളി​​ൽ ആ​​ത്മീ​​യ അ​​ച്ച​​ട​​ക്ക​​വും ദൈ​​വാ​​ശ്ര​​യ​​ബോ​​ധ​​വും വ​​ള​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഈ ​​വേ​​റി​​ട്ട ആ​​ദ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ സൈ​​ക്കി​​ളു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ച​​ട​​ങ്ങി​​ൽ ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​മ്പി​​ൽ, ഫാ.​ ​ജേ​​ക്ക​​ബ് ക​​ടു​​തോ​​ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. കു​​ട്ടി​​ക​​ളു​​ടെ ഈ ​​നേ​​ട്ട​​ത്തി​​ന് പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച മാ​​താ​​പി​​താ​​ക്ക​​ളെ​​യും സ​​ൺ​​ഡേ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രെ​​യും ച​​ട​​ങ്ങി​​ൽ പ്ര​​ത്യേ​​കം അ​​ഭി​​ന​​ന്ദി​​ച്ചു.