പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…
Sample Page
കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന
കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
വിശുദ്ധ വിൻസെൻ്റ് പല്ലോട്ടി : ജനുവരി 22
1795 ഏപ്രിൽ 21 ന് പിയട്രോയുടെയും മഗ്ദലീന ഡി റോസി പല്ലോട്ടിയുടെയും മകനായി റോമിൽ വിൻസെൻ്റ് പല്ലോട്ടി ജനിച്ചു. നോർസിയയിലെ പല്ലോട്ടിയുടെയും റോമിലെ ഡി റോസിയുടെയും കുലീന കുടുംബങ്ങളിൽ നിന്നാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിൻ്റെ ആദ്യകാല പഠനം സാൻ പന്തലിയോണിലെ പയസ് സ്കൂളിൽ നടന്നു, അവിടെ നിന്ന് അദ്ദേഹം റോമൻ കോളേജിലേക്ക് കടന്നു. പതിനാറാം വയസ്സിൽ അദ്ദേഹം ഒരു പുരോഹിതനാകാൻ തീരുമാനിച്ചു. 1818 മെയ് 16-ന് അഭിഷിക്തനായി. താമസിയാതെ അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പല്ലോട്ടിയെ വിശേഷിപ്പിക്കുന്നത്, Read More…
വിശുദ്ധ ആഗ്നസ് : ജനുവരി 21
ജിൽസ ജോയ് ഇന്ന് ഒരു കന്യകയുടെ തിരുന്നാൾ ആണ് – അവളുടെ ചാരിത്ര്യശുദ്ധി നമുക്കനുകരിക്കാം… ഇന്ന് ഒരു രക്തസാക്ഷിയുടെ തിരുന്നാളാണ് – നമ്മളെയും ഒരു ബലിയായി നമുക്കർപ്പിക്കാം. വിശുദ്ധആഗ്നസിന്റെ തിരുന്നാൾ ആണിന്ന്. അവളുടെ പന്ത്രണ്ടാം വയസ്സിൽ അവൾ രക്തസാക്ഷിയായതായി പറയപ്പെടുന്നു. അത്രക്കും ചെറിയ കുഞ്ഞിനെ പോലും വെറുതെ വിടാതിരുന്ന ക്രൂരത എത്രയധികമാണോ അതിലും വലുതായിരുന്നു അത്ര ചെറിയ പ്രായത്തിൽ പോലും അങ്ങനെയൊരു സാക്ഷിയെ കണ്ടെത്തിയ വിശ്വാസത്തിന്റെ ശക്തി”.. AD 375 ൽ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ദിവസത്തിൽ Read More…
വിശുദ്ധ സെബസ്ത്യാനോസ് : ജനുവരി 20
ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ ക്രൈസ്തവ മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. ജനിച്ചത് നർബോണയിൽ ആണെങ്കിലും അദ്ദേഹം വളർന്നത് മിലൻ നഗരത്തിൽ ആണ്. സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതർ വിശിഷ്ടമായി കണ്ടിരുന്നു. താൽപര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹം മിലൻ വിട്ട് റോമിൽ എത്തി. കാരിനസ് രാജാവിൻറെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തിൽ സേവനം Read More…
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന് നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്‍കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…
ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് സിസ്റ്റർ മേരി ലിറ്റിക്ക്
മൂവാറ്റുപുഴ : ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് നിർമല കോളജിൽ നടന്ന ചടങ്ങിൽ ദൈവ പരിപാലന സന്യാസ സമൂഹത്തിലെ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സിസ്റ്റർ മേരി ലിറ്റിക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകി. കോളജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ നിന്നും സിസ്റ്റർ മരിയ ഓജസ് ദൈവ പരിപാലന സന്യാസ സമൂഹത്തിനായി പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവുമാണ് നൽകിയത്. ഇതോടനുബന്ധിച്ച് Read More…
വിശുദ്ധ പ്രിസ്ക : ജനുവരി 18
ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത ഒരു റോമൻ യുവതിയായിരുന്നു പ്രിസ്ക. ഐതിഹ്യം പറയുന്നത് വിശുദ്ധ പ്രിസ്ക ഒരു കുലീന കുടുംബത്തിൽ പെട്ടയാളായിരുന്നു എന്നാണ്. പതിമൂന്നാം വയസ്സിൽ, അവൾ സെൻ്റ് പീറ്ററിൽ നിന്ന് മാമോദീസ സ്വീകരിച്ചതായി കരുതപ്പെടുന്നു. ക്ലോഡിയസ് ചക്രവർത്തി അവളോട് അപ്പോളോ ദേവന് ബലിയർപ്പിക്കാൻ ഉത്തരവിട്ടു . അവളുടെ ക്രിസ്തീയ വിശ്വാസം കാരണം അവൾ വിസമ്മതിച്ചപ്പോൾ, അവളെ മർദ്ദിക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ഒടുവിൽ അവളെ ആംഫി തിയേറ്ററിലെ ഒരു സിംഹത്തിലേക്ക് എറിഞ്ഞു. പക്ഷേ Read More…
ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്. Read More…