സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് സ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പപ്പയുടെ പ്രഖ്യാപനം. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാഭപ്പാലീത്ത മാർ തോമസ് തറയിലും മോൺ Read More…
Sample Page
വയനാടിന് പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം; വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക. Read More…
വി. ബ്രൂണോ: ഒക്ടോബർ 6
ജര്‍മ്മനിയിലെ കൊളോണിലായിരുന്നു ബ്രൂണോ ഹാര്‍ട്ടന്‍ ഫൗസ്റ്റിന്റെ ജനനം. റെയിംസില്‍ പ്രസിദ്ധമായ എപ്പിസ്‌കോപ്പല്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. കൊളോണില്‍ കാനനായി നിയമിച്ചെങ്കിലും റെയിംസിലെ ബിഷപ്പ്, ബ്രൂണോയെ തന്റെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിച്ചു. ആ സ്‌കൂളിന്റെ നടത്തിപ്പില്‍ സഹായിക്കാനായിരുന്നു അത്. ബ്രൂണോയുടെ ഗുരു ഹെരിമാന്‍ ലൗകിക സുഖങ്ങള്‍ വിട്ട് സന്ന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു. ബ്രൂണോ തിരികെയെത്തി ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്‌കൂള്‍ വിട്ടു. അങ്ങനെ ബ്രൂണോ എപ്പിസ്‌കോപ്പല്‍ സ്‌കൂളിന്റെ ഡയറക്ടറായി. കൂടാതെ, ആ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ Read More…
വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക : ഒക്ടോബർ 5
1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക ജനിച്ചു. ജീവിത കാലത്തിലുടനീളം ഈശോയുടെ ദർശനങ്ങൾ വിശുദ്ധയ്ക്ക് ലഭിച്ചിരുന്നു. ഈശോയുമായുള്ള സംഭാഷണങ്ങൾ ഡയറിയിൽ കുറിച്ച് വച്ചിരുന്നത് പിൽക്കാലത്ത് ഡയറി. ഡിവൈൻ മേഴ്സി ഇൻ മൈ സോൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകം ആയി പ്രവർത്തിക്കാൻ ഉതകും വിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്നു കാര്യങ്ങളാണ് Read More…
ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?
ഫാ ജയ്‌സൺ കുന്നേൽ MCBS ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവിചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക Read More…
ദൈവഹിതത്തിന് സ്വയം വിധേയരാകാം..
യോഹന്നാൻ 17 : 9 – 19സ്വശിഷ്യർക്കുവേണ്ടി…. തനിക്കുള്ളതെല്ലാം ദൈവം തന്നിട്ടുള്ള ദാനങ്ങളാണ് എന്ന ബോധ്യത്തിൽ ഉറച്ചാണ് അവന്റെ പ്രാർത്ഥന. കൂടാതെ, ദൈവം തന്നവയെല്ലാം അവിടുത്തേത് കൂടിയാണ്. ദൈവം തനിക്ക് തന്നവരുടെ നന്മയോ തിന്മയോ കണക്കിലെടുക്കാതെ, അവൻ അവരെ സ്വീകരിക്കുന്നു. അവനിലെ “നല്ലിടയൻ” ഇവിടെ വെളിവാക്കപ്പെടുന്നു. ശിഷ്യരുടെ കൂട്ടായ്മ നിലനിൽക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അവരിലൂടെ മനുഷ്യകുലത്തിന്റെ മുഴുവൻ ഐക്യം അവിടുന്നു കാംക്ഷിക്കുന്നു. ആയതിനാൽ, ലോകത്തിന്റേതാകാതെ, ദൈവത്തിന്റേതായി ഈ ലോകത്തിൽ കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അത് Read More…
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് : ഒക്ടോബർ 3
1181 ൽ ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി വിശുദ്ധ ഫ്രാൻസിസ് ജനിച്ചു. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. 1202-ൽ, പെറുഗിയക്കെതിരായ സൈനിക പര്യവേഷണത്തിൽ ചേരുകയും കൊളസ്ട്രാഡയിൽ തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. ഒരു വർഷം തടവുകാരനായി അദ്ദേഹം ചെലവഴിച്ചു, ആ സമയത്ത് ഒരു അസുഖം അയാളുടെ ജീവിതത്തെ പുനർവിചിന്തനം ചെയ്യാൻ കാരണമായി. എന്നിരുന്നാലും, Read More…
ദൈവഹിതം നമ്മിൽ പൂർത്തിയാകാനായി പ്രാർത്ഥിക്കാം..
യോഹന്നാൻ 17 : 1 – 8ജീവിതമാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു, അവിടുന്ന് തന്നെ ‘ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു’. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…
ബ്രോണിലെ വിശുദ്ധ ജെറാർഡ് : ഒക്ടോബർ 3
ഒൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നമൂർ കൗണ്ടിയിൽ സ്റ്റേവ്സിൽ ജനിച്ചു. ലോവർ ഓസ്‌ട്രേലിയയിലെ പ്രഭുക്കന്മാരുടെ കുടുംബത്തിലെ സ്റ്റാൻസിൻ്റെ മകനാണ് ജെറാർഡ്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ജെറാർഡിന് ഒരു ദർശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ Read More…










