തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിങ് ആപ്പുകൾ, ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളെ തിരഞ്ഞെടുക്കുന്നു. അവർ Read More…
Sample Page
കർദിനാൾ ജോർജ് കൂവക്കാടിന് പുതിയ നിയോഗം; മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനായി മാർപാപ്പ നിയമിച്ചു
മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്. സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതൻ ആയിരുന്ന കർദിനാൾ ആയൂസോ ഗിഷോടിന്‍റെ പകരക്കാരനായി എത്തുമ്പോൾ കൂവക്കാടിന്‍റെ അംഗീകാരവും വർധിക്കുകയാണ്. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ Read More…
വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്: ജനുവരി 24
1567 ഓഗസ്റ്റ് 21 – ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം. ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. Read More…
ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…
കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന
കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
വിശുദ്ധ വിൻസെൻ്റ് പല്ലോട്ടി : ജനുവരി 22
1795 ഏപ്രിൽ 21 ന് പിയട്രോയുടെയും മഗ്ദലീന ഡി റോസി പല്ലോട്ടിയുടെയും മകനായി റോമിൽ വിൻസെൻ്റ് പല്ലോട്ടി ജനിച്ചു. നോർസിയയിലെ പല്ലോട്ടിയുടെയും റോമിലെ ഡി റോസിയുടെയും കുലീന കുടുംബങ്ങളിൽ നിന്നാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിൻ്റെ ആദ്യകാല പഠനം സാൻ പന്തലിയോണിലെ പയസ് സ്കൂളിൽ നടന്നു, അവിടെ നിന്ന് അദ്ദേഹം റോമൻ കോളേജിലേക്ക് കടന്നു. പതിനാറാം വയസ്സിൽ അദ്ദേഹം ഒരു പുരോഹിതനാകാൻ തീരുമാനിച്ചു. 1818 മെയ് 16-ന് അഭിഷിക്തനായി. താമസിയാതെ അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പല്ലോട്ടിയെ വിശേഷിപ്പിക്കുന്നത്, Read More…
വിശുദ്ധ ആഗ്നസ് : ജനുവരി 21
ജിൽസ ജോയ് ഇന്ന് ഒരു കന്യകയുടെ തിരുന്നാൾ ആണ് – അവളുടെ ചാരിത്ര്യശുദ്ധി നമുക്കനുകരിക്കാം… ഇന്ന് ഒരു രക്തസാക്ഷിയുടെ തിരുന്നാളാണ് – നമ്മളെയും ഒരു ബലിയായി നമുക്കർപ്പിക്കാം. വിശുദ്ധആഗ്നസിന്റെ തിരുന്നാൾ ആണിന്ന്. അവളുടെ പന്ത്രണ്ടാം വയസ്സിൽ അവൾ രക്തസാക്ഷിയായതായി പറയപ്പെടുന്നു. അത്രക്കും ചെറിയ കുഞ്ഞിനെ പോലും വെറുതെ വിടാതിരുന്ന ക്രൂരത എത്രയധികമാണോ അതിലും വലുതായിരുന്നു അത്ര ചെറിയ പ്രായത്തിൽ പോലും അങ്ങനെയൊരു സാക്ഷിയെ കണ്ടെത്തിയ വിശ്വാസത്തിന്റെ ശക്തി”.. AD 375 ൽ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ദിവസത്തിൽ Read More…
വിശുദ്ധ സെബസ്ത്യാനോസ് : ജനുവരി 20
ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ ക്രൈസ്തവ മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. ജനിച്ചത് നർബോണയിൽ ആണെങ്കിലും അദ്ദേഹം വളർന്നത് മിലൻ നഗരത്തിൽ ആണ്. സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതർ വിശിഷ്ടമായി കണ്ടിരുന്നു. താൽപര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹം മിലൻ വിട്ട് റോമിൽ എത്തി. കാരിനസ് രാജാവിൻറെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തിൽ സേവനം Read More…
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…










