ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോർപ്പറേറ്റു കൾക്ക് കടൽ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം വയ്ക്കുന്ന ഇത്തരം പദ്ധതികൾ പുരോഗമനപരമായ നില പാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾ പരിഗണനയ്ക്ക് പോലുമെടുക്കുന്നതല്ലാതിരിക്കെ, ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന പദ്ധതിയെന്ന ആശയത്തെ തൽക്കാല കാര്യലാഭത്തിനുവേണ്ടി ദുർവ്യാഖ്യാ നം ചെയ്ത് ദുരുപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല. സമുദ്രത്തിലെ വർധിത ചൂഷണം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കിയിരുന്ന സാഹ Read More…
Sample Page
ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നത് ; മാര്‍ ജോസഫ് പ്ലാംപ്ലാനി
സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു. വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസസമരത്തിലാണ് മാര്‍ ജോസഫ് പ്ലാംപ്ലാനിയുടെ പ്രതികരണം. എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ Read More…
സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ
കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി യുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി യുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റ് മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാൻലിയെ വത്തിക്കാനിലെ Read More…
സി.റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത
ഫാ. ജയ്സൺ കുന്നേൽ MCBS ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് മുപ്പത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി Read More…
കെന്റിലെ വിശുദ്ധ എതെൽബെർട്ട്: ഫെബ്രുവരി 24
AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധ എതെൽബെർട്ട്. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് Read More…
മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്
കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ Read More…
വി. പത്രോസിന്റെ സിംഹാസനം: ഫെബ്രുവരി 22
യേശു തന്റെ ശിഷ്യപ്രമുഖനായ ശിമയോന്‍ പത്രോസിനെ സഭ മുഴുവന്റെയും തലവനായ നിയമിച്ച സംഭവത്തെ അനുസ്മരിക്കുന്ന തിരുനാളാണ് ഇന്ന്. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം മാലാഖ മറിയം മഗ്ദലേനയോട് ഈ വിവരം ചെന്ന് പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും അറിയിക്കാന്‍ ആവശ്യപ്പെടുന്നു. പത്രോസും യോഹന്നാനും യേശുവിന്റെ ശവകുടീരത്തിലേക്ക് ഓടിയെത്തുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. അതാണ് പത്രോസിന്റെ ആദ്യ ഉയിര്‍പ്പനുഭവം. അതിന് ശേഷം പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ ഉത്ഥിതനായ യേശുവിനെ പത്രോസ് ആഴത്തില്‍ അനുഭവിക്കുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് തലകീഴായി കുരിശില്‍ Read More…
ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെ ഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചു. എങ്കിലും ജീ വനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരും. തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചു വയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇതാ ദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽനിന്ന് ആരോഗ്യ നില സംബന്ധിച്ച വിവരം പുറത്തുവരുന്നത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവിൽ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാ Read More…
വിശുദ്ധ പീറ്റർ ഡാമിയൻ : ഫെബ്രുവരി 21
1007-ൽഇറ്റലിയിലെ റവെന്നാ നഗരത്തില്‍ ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായി പീറ്റര്‍ ജനിച്ചു. [പീറ്ററിന്റെ ബാല്യകാലത്തുതന്നെ പീറ്ററിന്റെ മാതാപിതാക്കള്‍ മരിച്ചു. പീറ്ററിന്റെ ഭക്തിയും സാമര്‍ത്ഥ്യവും മനസിലാക്കിയ അവന്റെ വൈദിക സഹോദരന്‍ പീറ്ററിന്റെ ഒപ്പം കൂട്ടി. അവന് നല്ല വിദ്യാഭ്യാസം നല്‍കി. 25-ാം വയസില്‍ അവന്‍ അധ്യാപകനായി ജോലി ആരംഭിച്ചു. പീറ്റർ സ്കൂളിൽ മികവ് പുലർത്തിയിരുന്നു, അതേസമയം ഉപവാസം, മുടി കുപ്പായം ധരിക്കൽ, സങ്കീർത്തനങ്ങൾ വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘനേരം പ്രാർത്ഥനയിൽ ചെലവഴിക്കൽ തുടങ്ങിയ സന്യാസ പ്രവർത്തനങ്ങളും അദ്ദേഹം Read More…
ബെനെവെന്റോയിലെ വിശുദ്ധ ബാർബറ്റസ് : ഫെബ്രുവരി 19
ബാർബസ് എന്നും അറിയപ്പെടുന്ന ബെനെവെന്റോയിലെ ബാർബറ്റസ് 663 മുതൽ 682 വരെ ബെനെവെന്റോയിലെ ബിഷപ്പായിരുന്നു. ഒൻപതാം നൂറ്റാണ്ടിലെ ജീവചരിത്രമനുസരിച്ച്, അദ്ദേഹം വിദ്യാഭ്യാസം നേടി, ക്രിസ്തീയ തിരുവെഴുത്തുകൾ പഠിക്കാൻ ധാരാളം സമയം ചെലവഴിച്ചു. അനുവാദം ലഭിച്ചയുടനെ അദ്ദേഹം വിശുദ്ധ കൽപ്പനകൾ സ്വീകരിച്ചു. പ്രാദേശിക ബിഷപ്പ് ഒരു പ്രസംഗകനായി അദ്ദേഹത്തെ നിയമിച്ചു. താമസിയാതെ, അടുത്തുള്ള മോർകോണിലെ സെന്റ് ബേസിൽ പള്ളിയുടെ ക്യൂറേറ്റായി അദ്ദേഹത്തെ നിയമിച്ചു. പരിഷ്കരണത്തിനായുള്ള തന്റെ ആഹ്വാനങ്ങൾ അദ്ദേഹം തുടർന്നു, പക്ഷേ ഒടുവിൽ ബെനെവെന്റോയിലേക്ക് മടങ്ങി. അക്കാലത്ത്, ബെനെവെന്റോയിലെ Read More…










