News Reader's Blog

നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓർമ്മദിനം

കേരള സുറിയാനിസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് 2025 ജൂണ്‍ 20 ന് 110 വര്‍ഷം തികയുകയാണ്. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ഥാ​​​ന​​​ത്തി​​​നു പ​​​ങ്കു​​വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്റെയും ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ “നസ്രാണി ദീപികയുടെയും തുടക്കക്കാരൻ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ; മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം Read More…

Daily Prayers Faith Reader's Blog

ഈശോയുടെ തിരുഹൃദയ നൊവേന: രണ്ടാം ദിനം…

ഈശോയുടെ തിരുമുറിവുകളോട് ക്രൈസ്തവർക്കുള്ള സവിശേഷമായ ഭക്തി ചിരപുരാതനമാണ്. മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴമാണ് ഈശോയുടെ തിരുമുറിവുകളിൽ, വിശിഷ്യാ, നമ്മുടെ രക്ഷയുടെ രക്തവും ജലവും ഒഴുക്കപ്പെട്ട അവിടുത്തെ തിരുഹൃദയത്തിലെ മുറിവിൽ നാം ദർശിക്കുന്നത്. ജൂൺ 18 മുതൽ ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ശക്തമായ ഒമ്പത് ദിവസത്തെ പ്രാർത്ഥന ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന അനന്തമായ സ്നേഹത്തിലേക്കും, കരുണയിലേക്കും, അനുകമ്പയിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനയിലും വിശ്വാസത്തിലും Read More…

News Reader's Blog Social Media

ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ,പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. കുറവിലങ്ങാട് Read More…

News Reader's Blog

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…

Pope's Message Reader's Blog

“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പാപ്പാ അപലപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, “സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്ബോധിപ്പിച്ചത്. ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങൾ Read More…

News Reader's Blog Social Media

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.

Daily Prayers Reader's Blog

ഈശോയുടെ തിരുഹൃദയ നൊവേന: ഒന്നാം ദിനം…

ഈശോയുടെ തിരുമുറിവുകളോട് ക്രൈസ്തവർക്കുള്ള സവിശേഷമായ ഭക്തി ചിരപുരാതനമാണ്. മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴമാണ് ഈശോയുടെ തിരുമുറിവുകളിൽ, വിശിഷ്യാ, നമ്മുടെ രക്ഷയുടെ രക്തവും ജലവും ഒഴുക്കപ്പെട്ട അവിടുത്തെ തിരുഹൃദയത്തിലെ മുറിവിൽ നാം ദർശിക്കുന്നത്. ജൂൺ 18 മുതൽ ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ശക്തമായ ഒമ്പത് ദിവസത്തെ പ്രാർത്ഥന ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന അനന്തമായ സ്നേഹത്തിലേക്കും, കരുണയിലേക്കും, അനുകമ്പയിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനയിലും വിശ്വാസത്തിലും Read More…

Pope's Message Reader's Blog

സഭ കരുണയുടെ ഭവനമാണ്: ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനം ഇപ്രകാരമായിരുന്നു: ‘സുഖപ്പെടുത്തുന്ന യേശുവിനെ പറ്റി നമുക്ക് തുടർന്നും ധ്യാനിക്കാം. ഇന്ന്, പ്രത്യേകമായ രീതിയിൽ നമ്മൾ തടസ്സപ്പെടുത്തപ്പെടുകയും, പൂട്ടിയിടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ജീവിത്തഗിൽ പ്രത്യാശയോടെ മുൻപോട്ടു പോകുന്നത് ഉപയോഗശൂന്യമാണെന്നു നമുക്ക് ചിലപ്പോൾ തോന്നാറുണ്ട്. പലപ്പോഴും പലതിൽ നിന്നും പിൻവാങ്ങിക്കൊണ്ട്, പൊരുതുവാൻ ഇനി ഇല്ല എന്ന ചിന്തകൾ നമ്മിൽ ഉണ്ടായേക്കാം. ഈ ഒരു സാഹചര്യത്തെ സുവിശേഷങ്ങൾ വിവരിക്കുന്നത്, Read More…

News Reader's Blog

ചെല്ലാനത്തെ മനുഷ്യരുടെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണം: മാർ റാഫേൽ തട്ടിൽ

ജീവിതമാർഗംതന്നെ വഴിമുട്ടിയവരുമായ ചെല്ലാനത്തെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും അവർക്കു സുരക്ഷിതമായ താമസസൗകര്യങ്ങൾ ഒരുക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു. ചെല്ലാനം നിവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഓരോ വർഷവും താൽക്കാലിക പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതുകാരണമാണ് വർഷങ്ങളായിട്ടും ദുരിതത്തിന് അറുതിവരാത്തതെന്നും അതിനാൽ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിഞ്ഞു ശാശ്വതമായ പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ തെരുവിലിറങ്ങേണ്ടിവരുന്ന Read More…

News Reader's Blog Social Media

കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം : കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശേരി: പ്രതികൂലമായ കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് അവരുടെ നെല്ലിന്റെ വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും അ ടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന കർഷകരെ അവരുടെ ന്യായമായ അവകാ ശങ്ങൾക്കായിപ്പോലും സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് സർക്കാർ വലിച്ചിഴയ്ക്കരുതെന്നും അതിരൂപത കത്തോലിക്ക കോൺഗ്രസ്. ഈ വിഷയത്തിൽ സർക്കാർ നിസംഗത തുടർന്നാൽ സമരമാർഗങ്ങളിലേക്ക് പ്രവേ ശിക്കുവാൻ നിർബന്ധിതരാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു ന ൽകി. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേ ളനം അതിരൂപതാ ഡയറക്ടർ ഫാ. Read More…