News Reader's Blog

സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ

ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢ നീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന Read More…

Reader's Blog Social Media

ജീവിത ദർശന ക്യാമ്പുകളിൽ കേരള സ്റ്റോറിക്കെന്തു കാര്യം?

ഫാ. വർഗീസ് വള്ളിക്കാട്ട് എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ് ക്യാമ്പ്’ സംഘടിപ്പിക്കുന്നതിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്യാമ്പ് നടത്തിയതിന്റെ ഓർമ്മകളും പിന്നീടു വർഷങ്ങൾക്കു ശേഷവും ക്യാമ്പിലെ ‘കുട്ടികൾ’ ‘വള്ളിക്കാടൻ ബ്രദറല്ലേ അച്ചൻ’ എന്നു ചിരിച്ചുകൊണ്ട് ‘ ഓടിവന്നിട്ടുള്ളതുമെല്ലാം മനോഹരമായ ഓർമകളാണ്! പിന്നെയും, Read More…

Meditations Reader's Blog

എളിമയുള്ളവരാകാം..

മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…

Daily Saints Reader's Blog

ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം

പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…

News Social Media

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.  ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…

Meditations Reader's Blog

ദൈവകരുണയിൽ ആശ്രയിക്കാം…

മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…

Daily Saints Reader's Blog

ഏപ്രിൽ 8 : വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട്

വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട് ഏഴ് മക്കളിൽ അഞ്ചാമതായി 1751-ൽ ജനിച്ചു. കുട്ടിക്കാലത്ത് ദിവ്യബലിയിൽ അവൾ യേശുവിനോട് വലിയ സ്നേഹം വളർത്തി. 16 വയസ്സുള്ളപ്പോൾ, അവൾ തൻ്റെ കുടുംബത്തെ സഹായിക്കാൻ പഠിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ പിതാവിനെതിരായ ഒരു കൊലപാതകശ്രമം കാരണം, അവൾ 30 വർഷമായി വളരെ മോശമായ ആരോഗ്യനിലയിലായി. ഈ സമയത്ത് അവൾ വളരെ ക്ഷമയുള്ളവളായിരുന്നു, അവളുടെ എല്ലാ കഷ്ടപ്പാടുകളും ദൈവത്തിന് സമർപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, വിശ്വസ്തരായ പുരോഹിതരുടെ ഒളിത്താവളമായി ജൂലി തൻ്റെ വീട് തുറന്നു. Read More…

Pope's Message Reader's Blog Social Media

ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ Read More…

News Social Media

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ നടത്തുന്ന അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ Read More…

News Social Media

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ Read More…