Daily Saints Reader's Blog

വിശുദ്ധ മേരി ഡി റോസ :ഡിസംബർ 15

മേരി ഡി റോസ ഒരു സമ്പന്ന കുടുംബത്തിൽ ഭൂജാതയായി. ബാല്യപ്രായം മുതൽക്കുതന്നെ അവൾ ദരിദ്രരോട് അതീവാനുകമ്പ പ്രദർശിപ്പിച്ചിരുന്നു. 1836-ൽ രാജ്യത്ത് കോളറ ബാധിച്ചപ്പോൾ മേരി ഡി റോസയും കൂറെ കൂട്ടുകാരുംകൂടി രോഗികളെ ശുശ്രൂഷിക്കാനിറങ്ങി.

അവരാണ് ഉപവിയുടെ ദാസികൾ എന്‌ന സ്ഥാപനത്തിന്റെ പ്രാഥമികാംഗങ്ങൾ. 1839-ൽ സമാരംഭിച്ച ഈ സഭയ്ക്ക് 1851-ൽ ഒമ്പതാം പീയൂസ് മാർപാപ്പ അംഗീകാരം നൽകി. ക്രൂശിതനോടുള്ള അവളുടെ സ്‌നേഹമാണ് ക്രൂസിഫിക്‌സാ എന്ന രണ്ടാമത്തെ പേരിന് കാരണമായത്.

72-ാമത്തെ വയസിൽ ക്രൂസിഫിക്‌സാ മരിച്ചു. 1954-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അവളെ വിശുദ്ധ എന്ന് നാമകരണെ ചെയ്തു. അവൾ സ്ഥാപിച്ച സഭയ്ക്ക് ഇന്ന് മുന്നൂറ് ശാഖാമഠങ്ങളുണ്ട്.