പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 10 നിർദേശങ്ങൾ

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ചുവടെ:

1.ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാത കൈ നീളമുള്ള ഷർട്ട് ഇട്ടു വേണം ഓടിക്കാൻ.

2.സ്ത്രീകളും കൈ നീളമുള്ള ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കണം.

3.മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം.

4.യാത്ര പുറപ്പെടുന്നതിനു മുൻപും യാത്ര പൂർത്തിയായ ശേഷവും തിളപ്പിച്ചാറിയ ശുദ്ധജലം കൂടുതലായി കുടിക്കണം.

5.സാധിക്കുമെങ്കിൽ പകൽ 11 മുതൽ 3 വരെ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.

6.ചൂടു കൂടിനിൽക്കുന്ന സമയങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ ഇരുചക്രവാഹനയാത്ര ഒഴിവാക്കാം.

7.ചൂടുസമയത്തെ യാത്രയ്ക്കിടെ ഐസ് ഇട്ട തണുപ്പിച്ച ശുദ്ധജലവും മറ്റും കുടിക്കുന്നതു നല്ലതല്ല. ജലദോഷം, പനി, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

8.യാത്രക്കിടയ്ക്ക് കുടിക്കുന്ന ജലം ശുദ്ധ ജലമാണെന്ന് ഉറപ്പുവരുത്തണം.

9.പകൽയാത്രയ്ക്കിടെ ശുദ്ധജലം കൊണ്ടുപോകാൻ ചില്ലുകുപ്പികൾ, സ്റ്റീൽ കുപ്പികൾ എന്നിവ ഉപയോഗിക്കണം.

10.ദേഹത്തു ചുവന്നുതുടുത്ത പാടുകൾ, ത്വക്ക് തടിച്ചുപൊങ്ങൽ, അസഹനീയമായ ചൊറിച്ചിൽ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

error: Content is protected !!