News Social Media

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

എറണാകുളം – അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് പറഞ്ഞ മാർപ്പാപ്പ ഇക്കാര്യത്തിൽ വൈദികർക്ക് അവരുടെ കടമ നിർവഹിക്കാനുണ്ടെന്നും ഓർമിപ്പിച്ചു.

സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട് പോകാം.

സിറോ മലബാർ സഭാ തലവനായി ചമതലയേറ്റ മേജ‍ർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് വത്തിക്കാനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാർ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാരും ഒപ്പമുണ്ടായിരുന്നു.