വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ: മാർ റാഫേൽ തട്ടിൽ

നോക്ക് : പ്രവാസ ജീവിതത്തിനിടയിലും വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. അയർലൻഡിലെ സിറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.

നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം എന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം.

നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന സിറോ മലബാർ സഭയുടെ നാഷനൽ നോക്ക് തീർഥാടനത്തിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

നിങ്ങൾ ഭവനത്തിൽ കൊടുക്കുന്ന പരിശീലനം ഒരു വിശ്വാസ പരിശീലനം ക്ലാസുകളിലും കിട്ടില്ല, വിശ്വാസ പരിശീലനം ക്ലാസുകളിലും കിട്ടില്ല, വിശ്വാസ പരിശീലനം ക്ലാസുകൾ ഒരു അക്കാദമിക് ലാബാണെങ്കിൽ ഭവനം ഒരു ലൈഫ് ലാബ് ആണ്. പ്രവാസികൾ എല്ലാ അർത്ഥത്തിലും മിഷനറിമാരാണെന്നും അവർ നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല, മറിച്ച് മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവരാണ്.

മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ച പ്രസംഗം ആരഭിച്ച മേജർ ആർച്ച്ബിഷപ് കുടുംബ പ്രാർഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുർബാന, മിഷൻ പ്രവർത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സിറോ മലബാർ സഭാമക്കളുടെ മുഖമുദ്രകളെന്ന മാർപാപ്പയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു.

error: Content is protected !!