News

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ദൈവാലയ ശുശ്രൂഷികളുടെയും തൂപ്പുകാരുടെയും സമ്മേളനം

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ളാലം പഴയപള്ളിയുടെ പാരിഷ്ഹാളിൽ വച്ച് ദൈവാലയ ശുശ്രൂഷികളുടെയും (കപ്യാർ) തൂപ്പുകാരുടെയും സമ്മേളനം നടത്തപ്പെട്ടു.

പ്രസ്തുത സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് എല്ലാവരെയും ആദരിച്ചു. മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ സമ്മേളനത്തിൽ ആമുഖസന്ദേശം നല്കി.

ളാലം പഴയപള്ളി വികാരി റവ ഫാ ജോസഫ് തടത്തിൽ, രൂപത ചാൻസിലർ ഡോ ജോസഫ് കുറ്റിയാങ്കൽ രൂപത പ്രൊക്യൂറേറ്റർ ഡോ ജോസഫ് മുത്തനാട്ട്, റവ ഫാ ജോസഫ് മണർകാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.