News Social Media

വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം

കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി.

രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി,

കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിബിസിയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിലെ വിവിധ രൂപതകളുടെ സാമൂഹ്യസേവനവിഭാഗങ്ങള്‍വഴി ദുരിതബാധിതര്‍ക്കായി സാധനസാമഗ്രികള്‍ എത്തിച്ചുനല്‍കുന്നതോടൊപ്പം കൗണ്‍സലിങ്ങ് സേവനങ്ങളുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ലഭ്യമാക്കിവരുന്നുണ്ട്.

കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നാഗമ്പടം ബ്രാഞ്ചിലുള്ള (കോട്ടയം) അക്കൗണ്ട് നമ്പര്‍ – 196201000000100, ഐഎഫ്എസ്സി കോഡ് IOBA0001962. ഇ-മെയില്‍ kssfkottayam@gmail.com. ഫോണ്‍: 9495510395 (ഡയറക്ടര്‍, കെഎസ്എസ്എഫ്)