News Reader's Blog

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ലഹരിയുടെ മാരക വ്യാപനത്തെ വല്ലാത്തൊരു ഭീതിയോടെ നോക്കിക്കാണുകയാണ് മലയാളികൾ. സാമൂഹിക ഇടങ്ങളിൽ, വിദ്യാലയങ്ങളിൽ, വീടുകളിൽ ലഹരിയുടെ നീരാളിക്കയ്കൾ ആഴ്നിറങ്ങിക്കൊണ്ടിരിക്കുകയാണ്.

സംരക്ഷണമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഖജനാവ് നിറക്കാൻ മദ്യവിൽപനയിൽ പുതിയ റെക്കോർഡിടാനുള്ള ആലോചനയിലാകുമ്പോൾ ലഹരി വിരുദ്ധ പോരാട്ടങ്ങൾ കാലംകണ്ട കോമാളിത്തരമായി മാറുന്നു.

മദ്യം വിറ്റു നിത്യച്ചിലവിനുള്ള പണം കണ്ടെത്തുന്ന ഒരു സർക്കാരിനെന്തു ലഹരിവിരുദ്ധത? മയക്കുമരുന്ന് നമ്മുടെ രാജ്യത്തിനും സംസ്കാരത്തിനുമെതിരായ യുദ്ധമാണെന്നു തിരിച്ചറിഞ്ഞു ഭരണകൂടങ്ങൾ ഇച്ഛാശക്തിയോടും ആത്മാർത്ഥതയോടുംകൂടെ ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകട്ടെ. ചിത്തഭ്രമത്തിന്റെ വക്കോളമെത്തിനിൽക്കുന്ന നമ്മുടെ തലമുറയെ രക്ഷിക്കാൻ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാം.