Meditations Reader's Blog

ഈശോയുടെ മഹത്വപൂർണ്ണമായ രൂപാന്തരീകരണത്തിന്റെ അനുഭവത്തിനായി ഈ നോമ്പുകാലത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കാം

മത്തായി 17 : 1 – 9
ഉത്ഥാനത്തിന്റെ മുന്നാസ്വാദനം

അവന്റെ ഈ രൂപന്തരീകരണം, ഉത്ഥാനത്തിന്റെ ഒരു മുന്നാസ്വാദനമായിരുന്നു. ഇതിലൂടെ, തന്റെ പീഡാസഹനക്കുരിശുമരണത്തിന്റെ പിന്നിലെ മഹത്വം അവൻ അവർക്ക് കാണിച്ചുകൊടുത്തു.

ഇത് അനുഭവവേദ്യമായതിനാലാകണം, അതിൽത്തന്നെ തുടരാൻ, ശിഷ്യർ ആഗ്രഹിച്ചതും, താൽക്കാലിക കൂടാരങ്ങൾ പണിത്, ഈ ദൈവീകമായ അനുഭവത്തിൽ തുടരാൻ പരിശ്രമിക്കുന്നതും.

അവന്റെ ഉത്ഥാനത്തിന്റെ മുന്നാസ്വാദനം ആയതിനാലാണ്, ഈ നടന്ന കാര്യങ്ങൾ ഒന്നും, തന്റെ ഉത്ഥാനത്തിന് മുമ്പ്, ആരോടും പറയരുതെന്ന്, അവൻ അവരെ വിലക്കാൻ കാരണമെന്ന് വ്യക്തം. കൂടാതെ, അവിടെ നടന്ന കാര്യങ്ങളൊന്നും, അവന്റെ ഉത്ഥാനനുഭവം ലഭിക്കാത്ത ആർക്കും,ഗ്രഹിക്കാൻ കഴിയുന്നതുമായിരുന്നില്ല.

അവന്റെ പീഡാസഹനമരണോത്ഥാനത്തിൽ പങ്കുചേരാനായി, പ്രാർത്ഥിച്ചൊരുങ്ങുന്ന ഈ നോമ്പുകാലം, അവിടുത്തെ മഹത്വപൂർണ്ണമായ രൂപാന്തരീകരണത്തിന്റെ അനുഭവത്തിലേക്കും, നമ്മെ നയിക്കട്ടെ…വിശ്വാസപൂർവ്വം, പ്രാർത്ഥിച്ചു കാത്തിരിക്കാം.