പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…
Social Media
ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024) ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. 1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് Read More…
എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!
മാത്യൂ ചെമ്പുകണ്ടത്തിൽ “നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ വാക്യങ്ങള്‍ ഏറെ കാവ്യാത്മകമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് സത്യവേദപുസ്തകത്തിലാണ്. അത് ഇപ്രകാരമാണ്. “മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തു. അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ Read More…
അരുവിത്തുറ തിരുനാൾ ;അവലോകന യോഗം ചേർന്നു
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ ദീപാ കെ.പി, ഡിവൈഎസ്പി കെ. സദൻ, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട സി ഐ സുബ്രമണ്യൻ, Read More…
എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍
യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷിപ്പനി ബാധിക്കുന്നതിൽ Read More…
സന്തോഷ് കുളങ്ങര വെളിപ്പെടുത്തിയ ദൈവീക സത്യം…
ജോസഫ് ദാസൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു അദ്ദേഹത്തിന്റെ ദൈവ നിഷേധ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമാണ്. ദൈവത്തെ അന്വേഷിച്ചു, യാത്ര ചെയ്യാത്ത, എങ്ങും പോകാതെ ഏകാന്തതയിൽ ഇരുന്ന, മനുഷ്യരുടെ അടുത്തേക്കാണ് ഇന്നുവരെ ആളുകൾ പോയിട്ടുള്ളത്! ലോകം മുഴുവൻ കണ്ടു നടക്കുന്നവനല്ല തന്നിലേക്ക് തന്നെ നോക്കാൻ ശ്രമിക്കുന്നവനാണ് ദൈവത്തെ കണ്ടെത്തുക എന്ന് അനാദി കാലം മുതൽ മനുഷ്യൻ അറിഞ്ഞത് സത്യമെന്നു സഹോദരൻ സന്തോഷ് തന്റെ കുഞ്ഞു ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അല്ലയോ മഹാനുഭാവ! അങ്ങ് ഇത്രത്തോളം Read More…
ചരിത്ര സിമ്പോസിയം
” ചരിത്രം അറിയുക ചരിത്ര ബോധമുള്ളവരാവുക…” എന്ന ലക്ഷ്യവുമായി എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപത എസ്.എം.വൈ.എം ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 10-ാം തീയതി (ബുധനാഴ്ച) ഉച്ചയ്ക്ക് 02.00 മണിക്ക് സെൻറ്. പീറ്റേഴ്സ് & സെൻറ്. പോൾ ഫൊറോന ദേവാലയം ഇലഞ്ഞിയിൽ വെച്ച് ചരിത്ര സിമ്പോസിയം നടത്തപ്പെടുന്നു.
കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) യും ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി)യും സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ Read More…
അരുവിത്തുറയിലേക്ക് തീർഥാടക പ്രവാഹം
അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു. അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച Read More…
സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് കെഴുവംകുളത്ത് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ Read More…










