പാലാ : കൊച്ചി പള്ളുരുത്തി സെൻ്റ്. റീത്താസ് പബ്ലിക് സ്കൂളിൽ നടന്ന അതിക്രമം അപലപനീയമെന്ന് പാലാ രൂപത എസ്എംവൈഎം. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്‌കൂളിൻ്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും എസ്എംവൈഎം പാലാ Read More…
Social Media
സെൻ്റ് റീത്താസ് ഹൈസ്കൂളിൽ ഹിജാബ് വിവാദം
എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-14
അമ്മയോടൊപ്പംദിവസം 14 – ലൂക്കാ 1:45 “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.”ഈ വചനം എലിസബത്ത് മറിയത്തോട് പറഞ്ഞ അനുഗ്രഹവചനമാണ്.ഗബ്രിയേൽ ദൂതൻ മറിയത്തെ സന്ദർശിച്ചശേഷം, മറിയം ഉടൻ എലിസബത്തിനെ കാണാൻ പോയി. അവളുടെ ഗർഭധാരണത്തിന്റെ വാർത്തയും എലിസബത്തിന്റെ ഗർഭത്തിലെ കുഞ്ഞിന്റെ ആനന്ദനൃത്തവും കാണുമ്പോൾ,എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പറഞ്ഞു: “സ്ത്രീകളിൽ നീ അനുഗ്രഹീതയും നിന്റെ ഗർഭഫലം അനുഗ്രഹീതവുമാകുന്നു.കർത്താവു അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.” ഈ വചനത്തിൽ മറിയത്തിന്റെ വിശ്വാസം എത്ര മഹത്തായതാണെന്ന് എലിസബത്ത് പ്രഖ്യാപിക്കുന്നു. മറിയം Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-13
അമ്മയോടൊപ്പംദിവസം 13 – ലൂക്കാ 1:38 മറിയം പറഞ്ഞു: “ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!“-ലൂക്കാ 1 : 38 ലൂക്കാ സുവിശേഷത്തിലെ ഈ വചനത്തിൽ ദൈവത്തിന്റെ രക്ഷാപദ്ധതി മനുഷ്യരാശിയുടെ ചരിത്രത്തിൽ യഥാർത്ഥമായി ആരംഭിക്കുന്നു. ഗബ്രിയേൽ ദൂതൻ മറിയത്തെ സമീപിച്ചു, അവൾക്കു ദൈവത്തിന്റെ മഹത്തായ പദ്ധതിയെ അറിയിച്ചു. മനുഷ്യബുദ്ധിക്ക് അതീതമായ ഈ സന്ദേശം കേട്ട്, മറിയം ഭയപ്പെടാതെ വിശ്വാസത്തോടെ “അതെ” എന്നു പറഞ്ഞു. “ഞാൻ കർത്താവിന്റെ ദാസി” എന്ന അവളുടെ വാക്കുകൾ, അവളുടെ മുഴുവൻ Read More…
കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് നടത്തിയ ക്‌നാനായ വിവാഹം: ആരോപണങ്ങൾക്ക് പിന്നിലെ യാഥാർഥ്യങ്ങൾ!
ഗ്രേറ്റ് ബ്രിട്ടണില്‍ ഒരു ക്‌നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം മറ്റൊരു അകത്തോലിക്ക സമൂഹത്തിൽവച്ചു നടത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതക്കെതിരെ ചിലർ ആരോപണമുയർത്തുമ്പോൾ ഈ സംഭവത്തിനു പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം. ലാറ്റിൻ പള്ളിയിൽ വച്ചു നടത്താനിരുന്ന വിവാഹം ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മുടക്കിയതുകൊണ്ടാണ് ഇവർ കത്തോലിക്കാ സഭ ഉപേക്ഷിച്ചുപോയി വിവാഹം കഴിച്ചത് എന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന വാദം. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. Read More…
ദി മാൻ ഓൺ ദി മിഡിൽ ക്രോസ്!
ഫാ. വർഗീസ് വള്ളിക്കാട്ട് ഒഹായോയിലെ ക്ലീവ്‌ലാൻഡിലുള്ള പാർക്ക്‌സൈഡ് പള്ളിയിലെ സീനിയർ പാസ്റ്ററും, ബൈബിൾ അധ്യാപകനും എഴുത്തുകാരനുമാണ് അലിസ്റ്റർ ബെഗ്.സുവിശേഷ സന്ദേശത്തിന്റെ ലാളിത്യം വ്യക്തമാക്കുന്ന അലിസ്റ്റർ ബെഗിന്റെ “ദി മാൻ ഓൺ ദി മിഡിൽ ക്രോസ്” എന്ന പരാമർശം പ്രശസ്തമാണ്.ഒരു പ്രസംഗമദ്ധ്യേ അദ്ദേഹം പറഞ്ഞ സുവിശേഷ കഥയിലെ ഒരു പരാമർശമാണ്“ദി മാൻ ഓൺ ദി മിഡിൽ ക്രോസ്” എന്നത്. കഥ ഇങ്ങനെയാണ്: പറുദീസയുടെ കവാടത്തിൽ ഒരു കള്ളനും ഒരു മാലാഖയും തമ്മിൽ കണ്ടുമുട്ടി. മാലാഖ കള്ളനോട് ചോദിച്ചു: “നിങ്ങൾക്കിവിടെ Read More…
നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു…
മാർട്ടിൻ N ആന്റണി ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർസൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19). പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ. ഒരു കുഞ്ഞിനെപ്പോലും തഴുകാൻ ഭാഗ്യമില്ലാത്തവർ. ശബ്ദമായി മാത്രം ചുരുങ്ങിയവർ. അവര്‍ സ്വരമുയര്‍ത്തി പ്രാർത്ഥിക്കുന്നു: “യേശുവേ, നായകാ, ഞങ്ങളില്‍ കനിയണമേ” (v.13). അവൻ അവരെ കണ്ടപ്പോൾത്തന്നെ പറഞ്ഞു: “പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍” (v.14). അത്രയേയുള്ളൂ. ഒറ്റ വാചകം മാത്രം; “പോകുക”. വേറെയൊന്നും അവൻ ചോദിക്കുന്നുമില്ല, പറയുന്നുമില്ല. Read More…
ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്; സമാധാന നൊബേൽ പുരസ്കാരം മരിയക്ക്…
സ്റ്റോക്ഹോം: 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും കത്തോലിക്ക വിശ്വാസിയുമായ മരിയ കൊറിന മചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ നടത്തിയ കൃത്യമായ ഇടപെടലുകള്‍ പരിഗണിച്ചാണ് സമാധാന നൊബേല്‍ പുരസ്കാരത്തിന് മരിയ അര്‍ഹയായിരിക്കുന്നത്. 2018-ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളിൽ ഒരാളായി അറിയപ്പെട്ട വ്യക്തിയാണ് മരിയ. തന്റെ പേര് പോലെ അടിയുറച്ച മരിയ ഭക്തി പുലര്‍ത്തുന്ന മരിയ മച്ചാഡോ, പൊതുവേദികളില്‍ ജപമാലയും കുരിശ് രൂപവും ധരിച്ചെത്തിയ നിരവധി ചിത്രങ്ങള്‍ Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-12
അമ്മയോടൊപ്പംദിവസം 12 – ലൂക്കാ 2:51 “അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു…”(ലൂക്കാ 2 : 51) ഈ വാക്കുകൾ, യേശു പന്ത്രണ്ടാം വയസ്സിൽ ജറുസലേമിലെ ദേവാലയത്തിൽ “ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?” എന്നു പറഞ്ഞ സംഭവത്തിന് ശേഷമാണ് എഴുതപ്പെട്ടത്. മറിയവും യോസേപ്പും അത്ഭുതപ്പെടുന്നു; മകനിന്റെ വാക്കുകളുടെ ആഴം അവർക്ക് മനസ്സിലായില്ല. പക്ഷേ, മറിയം വീണ്ടും അത് തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു. ഇത് Read More…
“ഞങ്ങൾക്ക് ശബ്ദമില്ല, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക…”
മാത്യു ചെമ്പുകണ്ടത്തിൽ നൈജീരിയയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 32 ക്രിസ്ത്യാനികളാണ് കൊല്ലപ്പെടുന്നത്. 2025-ലെ ആദ്യത്തെ 220 ദിവസങ്ങളിൽ (2025 ജൂലൈ വരെ) നൈജീരിയയിൽ 7,000-ത്തോളം ക്രൈസ്തവർ ഇസ്ളാമിക തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതായാണ് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ കാണുന്നത്. നൈജീരിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് നൽകുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ 145 കത്തോലിക്കാ പുരോഹിതന്മാരെയാണ് ഇസ്ളാമിക ജിഹാദി തീവ്രവാദികൾ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത്. ഇതേ കാലയളവിൽ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350-ഓളം Read More…










