കാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനംനിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാ സിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവു മായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള Read More…
Social Media
സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാം: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. ദൈവ തിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാ ശയോടെ ഈ പുതുവർഷത്തെ വരവേൽക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാ മെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരു Read More…
സുവിശേഷവത്ക്കരണ വർഷാരംഭം
പാലാ : വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീസഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു. സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ
ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ ജനങ്ങളെ Read More…
മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം: മാർ.ജോസഫ് കല്ലറങ്ങാട്ട്
തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം. മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും Read More…
സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ് : വെരി.റവ.ഡോ.ജോസഫ് തടത്തിൽ
പാലാ: കുടുംബത്തിൻ്റെ ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിൻ്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിൻ്റെയും അടിസ്ഥാനത്തിലാണ്. കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാൽ കുടുംബത്തിലെ സംപ്രീതിയും മനസമാധാനവും കൂടുമെന്നും മുഖ്യവികാരി ജനറാ ൾ പറഞ്ഞു. സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവും ഉള്ള തലമുറയാണ് ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചു വെയ്ക്കാൻ നമുക്ക് കഴിയണമെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ മൂന്നാം ദിനം വിശുദ്ധ കുർബ്ബാന മധ്യേ പാലാ രൂപത Read More…
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസ് :മാർ റാഫേൽ തട്ടിൽ
കാക്കനാട്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരാണ് ഈ സംഗമത്തിൽ പങ്കുചേർന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവച്ചുകൊണ്ട് മാർ റാഫേൽ തട്ടിൽ പിതാവ് ക്രിസ്തുമസ് ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു. സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത ഈശോ സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ Read More…
തിരുവചനം വെളിച്ചം പകരേണ്ടതാണ്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ : ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പൊൾ സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ Read More…
വന്യമൃഗങ്ങള്‍ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
കോതമംഗലം: നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നെന്നും ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയക്കേണ്ട സ്ഥിതിയായെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവു മരിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ അധികനാള്‍ മുന്നോട്ടുപോകില്ലെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. വനത്തെയും വന്യമൃഗങ്ങളെയും പരിപാലിക്കാന്‍ ആളുകള്‍ ഏറെയുള്ളപ്പോള്‍ നാട്ടില്‍ ജനങ്ങളെ പരിപാലിക്കാന്‍ ആരുമില്ല. എല്‍ദോസിന്റെ മരണം യാദൃശ്ചികമല്ല. പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറുമാസം Read More…










