News Reader's Blog Social Media

ദൈവത്തിന് പ്രീതിയും മാലാഖാമാർക്ക് വന്ദനവും സാത്താന് ലജ്ജയും!

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. ഒരു കാരണവുമില്ലാതെ അന്യായമായി വ്യക്തിഹത്യ നേരിട്ട് ആൾക്കൂട്ട വിചാരണയ്ക്ക് നടുവിൽ അപമാനിതരായി ആത്മാഭിമാനത്തിന് ക്ഷതമേൽക്കേണ്ടി വന്ന രണ്ട് സ്ത്രീകളുടെ (സമർപ്പിതരുടെ) നെടുവീർപ്പുകൾ കൊണ്ട് ഭാരപ്പെടുന്നുണ്ട് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷൻ. ഒപ്പം ദൈവത്തിന്റെ ആ മാലാഖാമാരുടെ നിശ്ശബ്ദ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നുമുണ്ട്. തീവ്രമതഭ്രാന്ത് വച്ചു പുലർത്തുന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ അകാരണമായതും മുറിവേൽപ്പിക്കുന്നതുമായ കൂക്ക് വിളികളുടെ ഇടയിൽ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പ്രകോപനത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ ശാന്തതയും Read More…

News Reader's Blog Social Media

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ; പ്രതിഷേധ സദസ്സുമായി കെ.സി.വൈ.എം. മാനന്തവാടി രൂപത

ദ്വാരക: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക നാലാംമൈലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം, ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ സ്വാഗതമാശംസിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപത Read More…

News Social Media

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”; ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. “മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ,” അദ്ദേഹം പറഞ്ഞു. Read More…

News Reader's Blog Social Media

ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകം : മാർ റാഫേൽ തട്ടിൽ

ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷിക സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടത്തപ്പെട്ടു. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദേശം നല്കി. ക്‌നാനായ സമുദായത്തിന്റെ അടയാള നക്ഷത്രമായി മാറിയ ധന്യൻ മാക്കീൽ പിതാവ് Read More…

Reader's Blog Social Media

വിദ്യാഭ്യാസ മന്ത്രി, വി. ശിവൻകുട്ടിക്ക് മറുപടിയുമായി സി. അഡ്വ. ജോസിയ SD…

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിക്ക്, ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ അങ്ങ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വൈകാരികമായ പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ കരുതൽ തീർച്ചയായും സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിലെ രണ്ട് കന്യാസ്ത്രീമാരുടെ അറസ്റ്റിൽ അങ്ങേയ്ക്കുണ്ടായ വിഷമം ഞങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്, ഒപ്പം ഒരു ചെറിയ സംശയവുമുണ്ട്. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും, സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാർ അതിന് വേദികൾ Read More…

Meditations Reader's Blog Social Media

വിശുദ്ധ അൽഫോൻസാമ്മയുടെ അഷ്ടഭാഗ്യങ്ങൾ

ഫാ. ജയ്സൺ കുന്നേൽ mcbs ഭരണങ്ങാനത്തിന്റെ സൂര്യതേജസ്സായി വിളങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മ, ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധയായി ലോകമെമ്പാടും ആദരിക്കപ്പെടുന്നു. കേരളത്തിലെ കുടമാളൂരിൽ 1910 ആഗസ്റ്റുമാസം 19-ന് ജനിച്ച അന്നക്കുട്ടി എന്ന ബാലിക വേദനകളും കഷ്ടപ്പാടുകളും വീരോചിതമായി സഹിച്ച്, ദൈവസ്നേഹത്തിൻ്റെ മുദ്രപതിപ്പിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാൽ വിശുദ്ധിയുടെ ഉന്നതിയിലെത്തി. അവളുടെ നാമം കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രാർത്ഥനയുടെ നിലാവെളിച്ചം പടരുന്നു. ഭരണങ്ങാനത്തെ കബറിടപ്പള്ളിയിൽ എത്തിയാൽ അറിയാതെതന്നെ ആരും പ്രാർത്ഥിച്ചുപോകും. മതവിഭാഗങ്ങളുടെ അതിരുകൾക്കപ്പുറം, സർവ്വരുടെയും വിശുദ്ധയായി അൽഫോൻസാമ്മ ഇന്ന് ഉദിച്ചുനിൽക്കുന്നു. കുരിശിന്റെ Read More…

News Reader's Blog Social Media

ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…

News Reader's Blog Social Media

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി

പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.

News Reader's Blog Social Media

ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്

പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…

News Reader's Blog Social Media

പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡ‍ോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…